Image

എന്‍.ബി.എ ഭാഗവത സപ്‌താഹയജ്ഞം സമാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
എന്‍.ബി.എ ഭാഗവത സപ്‌താഹയജ്ഞം സമാപിച്ചു
ന്യൂയോര്‍ക്ക്‌: നായര്‍ ബനവലന്റ്‌ അസോസിയേഷന്‍ ആതിഥ്യംവഹിച്ച്‌, സ്വാമിജി ഉദിത്‌ ചൈതന്യയുടെ നേതൃത്വത്തില്‍ നടന്ന സപ്‌താഹയജ്ഞം വിജയകരമായി സമാപിച്ചു. പങ്കെടുത്ത ഏവര്‍ക്കും ആത്മനിര്‍വൃതിയുടെ ദിനങ്ങള്‍ ആയിരുന്നു ഇത്‌. ആയിരത്തില്‍ അധികം ഭക്തജനങ്ങള്‍ ഭാഗവത സപ്‌താഹ യജ്ഞത്തില്‍ ഏഴുദിനങ്ങളിലായി പങ്കെടുത്തു.

യജ്ഞാചാര്യന്‍ സ്വാമി ഉദിത്‌ ചൈതന്യ അതാത്‌ ദിവസത്തെ പാരായണത്തോടൊപ്പം സന്ദര്‍ഭം വിവരിച്ചുള്ള പ്രഭാഷണങ്ങള്‍ നല്‍കി. സപ്‌താഹ ദിവസങ്ങളില്‍ രാവിലേയും വൈകിട്ടും നല്‍കിവന്ന പ്രഭാഷണ പരമ്പര ഭക്തജനങ്ങളെ ആത്മീയതയുടെ പാരമ്യത്തിലെത്തിച്ചു. യജ്ഞപൗരാണികരായ പാര്‍ത്ഥസാരഥി പിള്ള, ജയപ്രകാശ്‌ നായര്‍, ബാലകൃഷ്‌ണന്‍ നായര്‍, രാധാകൃഷ്‌ണ പിള്ള എന്നിവരുടെ പാരായണം വളരെ ഹൃദ്യമായി. ഈ യജ്ഞത്തിന്റെ ചുക്കാന്‍പിടിച്ചത്‌ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ അപ്പുക്കട്ടന്‍ നായര്‍ അതോടൊപ്പം മറ്റു എംബിഎ കമ്മിറ്റി അംഗങ്ങള്‍ ട്രഷറര്‍ ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവരുടെ കൂട്ടായ പ്രയത്‌നങ്ങള്‍ വളരെ സ്‌തുത്യര്‍ഹമാണെന്ന്‌ പ്രസിഡന്റ്‌ സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു.

യജ്ഞപൗരാണികരെ എന്‍ബിഎ ആദരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്‌തു. നോര്‍ത്ത്‌ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഹിന്ദു സംഘടനകളുടെ ധാരാളം പ്രതിനിധികള്‍ യജ്ഞശാലയില്‍ എത്തിയിരുന്നു. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ എം.ജി. മേനോന്‍, സെക്രട്ടറി സുധാ കര്‍ത്താ, ട്രഷറര്‍ ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രസ്റ്റി ബോര്‍ഡ്‌ മെമ്പേഴ്‌സ്‌, എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ മന്മദന്‍ നായര്‍, ട്രഷറര്‍ സജി നായര്‍, കേരള എന്‍ജിനീയറിംഗ്‌ ഗ്രാജ്വേറ്റ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രീതാ നമ്പ്യാര്‍, അയ്യപ്പസേവാ സംഘം ഭാരവാഹികളായ രാജഗോപാല്‍ കുന്നപ്പള്ളില്‍, ആര്‍.ബി. രാജന്‍, ശ്രീനാരായണ അസോസിയേഷന്‍ പ്രസിഡന്റ്‌ ജനാര്‍ദ്ദനന്‍ ഗോവിന്ദന്‍, മലയാളി ഹിന്ദു സംഗമം ഭാരവാഹികളായ പ്രസിഡന്റ്‌ ബാബു ഉത്തമന്‍, സുധാകരന്‍ പിള്ള, കെഎച്ചഎന്‍എ ജോയിന്റ്‌ സെക്രട്ടറി വിനോദ്‌ കെയര്‍കെ, വേള്‍ഡ്‌ അയ്യപ്പ സേവാ ട്രസ്റ്റ്‌ പ്രതിനിധികളായ വാസുദേവ്‌ പുളിക്കല്‍, ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ മുഖ്യാതിഥികളായി എത്തുകയുണ്ടായി.

ന്യൂയോര്‍ക്ക്‌ മലയാളി സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട പ്രഗത്ഭരായ പ്രതിനിധികള്‍ ഭക്തജനങ്ങളായി യജ്ഞശാലയില്‍ എത്തിയിരുന്നു. ഡോ. നിഷാ പിള്ള, ബാലന്‍ പണിക്കര്‍, ശശിധരന്‍ നയാര്‍ (കാനഡ), അനന്തന്‍ നായര്‍, ഷിബു ദിവാകരന്‍ എന്നിവര്‍ ഉള്‍പ്പടെ നിരവധി ഭക്തജനങ്ങളാല്‍ സമൃദ്ധമായിരുന്നു യജ്ഞശാല. സംഘാടന മികവുകൊണ്ടും അതിഥി സ്വീകരണശൈലികൊണ്ടുമാണ്‌ ഈ മഹായജ്‌ഞം ഇത്രയധികം വിജയം കൈവരിച്ചതെന്ന്‌ ഏവരും അഭിപ്രായപ്പെട്ടു. സപ്‌താഹ യജ്ഞത്തില്‍ പങ്കെടുത്ത ഏവര്‍ക്കും ഏഴുദിവസങ്ങളിലും മൂന്നുനേരം ഭക്ഷണം തികിച്ചും സൗജന്യമായിരുന്നു. ഭക്ഷണകാര്യങ്ങളുടെ കോര്‍ഡിനേഷന്‍ ബീനാ മേനോന്‍ നിര്‍വഹിച്ചു. വിഭവസമൃദ്ധമായ സദ്യ ഉള്‍പ്പടെ ദിനംപ്രതി മൂന്നുനേരവും ഭക്ഷണം നല്‍കുവാന്‍ ബീനാമേനോന്റെ നേതൃത്വത്തില്‍ നടത്തിയ പ്രയത്‌നത്തെ എന്‍ബിഎ കമ്മിറ്റി ഒന്നടങ്കം അഭിനന്ദിച്ചു. യജ്ഞാചാര്യന്‌ പരികര്‍മ്മിയായി ഏഴുദിവസവും പ്രവര്‍ത്തിച്ച ഗോവിന്ദ പിള്ളയേയും കമ്മിറ്റി ആദരിച്ചു. സപ്‌താഹയജ്ഞത്തിന്റെ വിജയത്തിന്‌ പങ്കുവഹിച്ച എല്ലാ ഭക്തജനങ്ങളേയും അതോടൊപ്പം പ്രസിഡന്റ്‌ സുനില്‍ നായരേയും, എന്‍.എസ്‌.എസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക വൈസ്‌ പ്രസിഡന്റ്‌ ഗോപിനാഥ കുറുപ്പ്‌ അഭിനന്ദിച്ചു.

വരുംവര്‍ഷങ്ങളിലും ഇതുപോലെ ജനോപകാരപ്രദമായ സദ്‌പ്രവര്‍ത്തികള്‍ ഏറ്റെടുത്തു നടത്തുവാനും അതോടൊപ്പം എന്‍ബിഎയുടെ വളര്‍ച്ചയെ സഹായിക്കുവാനും ഇത്‌ ഉപകരിക്കട്ടെ എന്നും നായേഴ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക സെക്രട്ടറി അജിത്ത്‌ നായര്‍ ആശംസിക്കുകയുണ്ടായി. വളരെയധികം ഭാരിച്ച സാമ്പത്തിക ചെലവേറുന്ന ഈ മഹായജ്ഞം നടത്തുവാന്‍ സധൈര്യം മുന്നോട്ടുവന്ന എന്‍ബിഎ പ്രസിഡന്റ്‌ സുനില്‍ നായരെ മുഴുവന്‍ എന്‍ബിഎ കമ്മിറ്റി അംഗങ്ങളും അതോടൊപ്പം എന്‍ബിഎ ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ നായരും അഭിനന്ദിച്ചു. ഈ മഹായജ്ഞത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അതോടൊപ്പം അന്നദാന യജ്ഞത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും എന്‍ബി.എ പ്രസിഡന്റ്‌ സുനില്‍ നായര്‍, സെക്രട്ടറി ജയപ്രകാശ്‌ നായര്‍, വൈസ്‌ പ്രസിഡന്റ്‌ വന്ദന നായര്‍, ട്രഷറര്‍ ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവര്‍ നന്ദി രേഖപ്പെടുത്തി. ഭംഗിയായും ചിട്ടയായും ഈ മഹായജ്ഞം കോര്‍ഡിനേറ്റ്‌ ചെയ്യുവാന്‍ യജ്ഞാചാര്യനോടൊപ്പം പ്രവര്‍ത്തിച്ച വൈസ്‌ പ്രസിഡന്റ്‌ വനജാ നായര്‍ മഹായജ്ഞത്തിന്റെ സമാപന വേളയില്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.
എന്‍.ബി.എ ഭാഗവത സപ്‌താഹയജ്ഞം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക