Image

ഓണം കേരളീയന്റെ മഹത്തായ ഉത്സവം:പി.സി. വിഷ്ണുനാഥ് എംഎല്‍എ

Published on 26 August, 2012
ഓണം കേരളീയന്റെ മഹത്തായ ഉത്സവം:പി.സി. വിഷ്ണുനാഥ് എംഎല്‍എ
മെല്‍ബണ്‍: ഒരു ജനകീയതയുടെ മഹത്തായ ഉത്സവമാണ് കേരളീയന് ഓണമെന്നും ഓസ്‌ട്രേലിയയിലെ മലയാളികള്‍ ഓണവും സ്വാതന്ത്ര്യദിനവും വിപുലമായി ആചരിക്കുമ്പോള്‍ ഇന്ത്യക്കാരന്റെ നാടിനോടുള്ള സ്‌നേഹം ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എ. ഒഐസിസിയുടെ മെല്‍ബണില്‍ നടന്ന ഓണാഘോഷവും സ്വാതന്ത്ര്യദിനാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്.

ഒഐസിസി ഓസ്‌ട്രേലിയയുടെ അടുക്കും ചിട്ടയോടുമുള്ള പ്രവര്‍ത്തനം വളരെയധികം സന്തോഷമുളവാക്കുന്നുവെന്നും കെപിസിസിക്ക് അതില്‍ ചാരിതാര്‍ഥ്യം ഉണെ്ടന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുകൂടിയായ വിഷ്ണുനാഥ് പറഞ്ഞു. ഒഐസിസി നാട്ടില്‍ നടത്തിയിട്ടുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 

ചടങ്ങില്‍ ഒഐസിസി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെവന്‍സ് ഒരുക്കിയ ചെണ്ടമേളവും റിന്‍സി ജെന്‍സണും സിന്‍സിയും ചേര്‍ന്നൊരുക്കിയ ഹോളിവുഡ് ഡാന്‍സ്, ആതിര ലാലു അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് മനോജ് ഭാരതും സംഘവും അവതരിപ്പിച്ച കലാപരിപാടികള്‍ തുടങ്ങിയവ ശ്രദ്ധേയമായിരുന്നു. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയും തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന വത്സല, പി.സി. വിഷ്ണുനാഥിനെ പൊന്നാടയണിയിച്ചു. ജോര്‍ജ് തോമസ് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ എംബസി വൈസ് കോണ്‍സല്‍ ജേക്കബ് വി. മാത്യു, സീറോ മലബാര്‍ സഭ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, എസ്എന്‍ഡിപി യൂത്ത് വിംഗ് കണ്‍വീനര്‍ കൃഷ്ണകുമാര്‍, ഫാ. ജോസി കിഴക്കേതലയ്ക്കല്‍, ബൈജു ഇലഞ്ഞിക്കുടി, ബിജു സ്‌കറിയ, ജോജോ കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. നീതു പാലയ്ക്കലോടിയും ആഷ്‌ലി തോമസും അവതാരകരായിരുന്നു. 

അരുണ്‍ പാലയ്ക്കലോടി, ജോജോ കാഞ്ഞിരപ്പള്ളി, ജോജി ജോണ്‍, റൂബിള്‍ ഞവരക്കാട്ട്, ജിബി നെയ്യാറ്റിന്‍കര, ഹൈനസ് ബിജോയി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ബിനോയി പോള്‍ നന്ദി പറഞ്ഞു.

ഓണം കേരളീയന്റെ മഹത്തായ ഉത്സവം:പി.സി. വിഷ്ണുനാഥ് എംഎല്‍എ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക