Image

നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പെരുന്നാള്‍ ഗംഭീരമായി

ജോയിച്ചന്‍ പുതുക്കുളം Published on 09 August, 2011
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പെരുന്നാള്‍ ഗംഭീരമായി
ന്യൂയോര്‍ക്ക്‌: വര്‍ണ്ണങ്ങളാല്‍ അലങ്കരിതവും പ്രാര്‍ത്ഥനകളാല്‍ ആത്മീയാനുഭൂതിയും നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ അഭി. ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്തയുടേയും, സഹോദരീ സഭകളിലെ വന്ദ്യ വൈദീകരുടേയും ശെമ്മാശന്മാരുടേയും അനേകം വിശ്വാസികളുടേയും സാന്നിധ്യത്തില്‍ നോര്‍ത്ത്‌ ലേക്ക്‌ പള്ളിയില്‍ പത്രോസ്‌ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു.

ജൂലൈ രണ്ടിന്‌ നടന്ന സന്ധ്യാപ്രാര്‍ത്ഥനയും തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണത്തിലും വളരെയേറെ വിശ്വാസികള്‍ പങ്കെടുത്തു. ജൂലൈ മൂന്നിലെ വിശുദ്ധ കുര്‍ബാനയും ചെണ്ടമേളങ്ങളോടുകൂടിയ റാസയും ഈവര്‍ഷത്തെ പെരുന്നാളിനെ മോടിപിടിപ്പിച്ചു. ഈ പെരുന്നാളില്‍ സംബന്ധിച്ച എല്ലാ വിശ്വാസികള്‍ക്കും സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയുടെ നന്ദി പ്രകാശിപ്പിക്കുന്നു. റെന്‍ജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
നോര്‍ത്ത്‌ ലേക്ക്‌ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍ പെരുന്നാള്‍ ഗംഭീരമായി
Join WhatsApp News
Chandra Sekharan Menon 2019-04-16 22:31:55
He was a very good person. May the departed soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക