Image

നയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യ

Published on 26 August, 2012
നയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യ
താനും നയന്‍താരയും തമ്മില്‍ പ്രണയമാണെന്ന തരത്തിലുളള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് നടന്‍ ആര്യ. ഞങ്ങള്‍ തമ്മില്‍ സുഹൃത്ബന്ധം മാത്രമാണുളളത്. ബോസ് എങ്കിറ ഭാസ്‌കരന്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ തുടങ്ങിയതാണ് നയന്‍താരയുമായുള്ള ബന്ധം. അതിപ്പോഴും തുടരുന്നു. അതില്‍ സന്തോഷമുണ്ട്. അതിനപ്പുറം നയന്‍താരയുമായി യാതൊരു ബന്ധവും ഇല്ല ആര്യ പറഞ്ഞു. 

പ്രഭുദേവുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം നയന്‍താരയും ആര്യയും തമ്മില്‍ പ്രണയത്തിലാണെന്ന് തമിഴകത്ത് ഗോസിപ്പ് പരക്കുന്നതിനിടെയാണ് ആര്യ തന്നെ അക്കാര്യം നിരസിച്ച് രംഗത്തു വന്നത്. ചിമ്പുവുമായി ചേര്‍ത്തും കഥകള്‍ പ്രചരിച്ചിരുന്നു.

അടുത്തിടെ ആര്യയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിന് നയന്‍താരയെ ക്ഷണിച്ചിരുന്നു. നിലവിളക്ക് കത്തിച്ചതും നയന്‍ തന്നെ ആയിരുന്നു. ഇതാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത സജീവമാകാന്‍ കാരണം. പുതിയ സിനിമകളില്‍ നയന്‍താരയെ നായികയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്യ നിര്‍മ്മാതാക്കളെ സമീപിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യനയന്‍സുമായി പ്രണയത്തിലല്ല:നടന്‍ ആര്യ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക