Image

ജോജി ജോണ്‍ ക്യൂന്‍സില്‍ നിര്യാതനായി

Published on 09 August, 2011
ജോജി ജോണ്‍ ക്യൂന്‍സില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ഫിസിക്കല്‍ തെറാപ്പിസ്റ്റ്‌ ജോജി ജോണ്‍ (34) ക്യൂന്‍സില്‍ നിര്യാതനായി. തിരുവനന്തപുരം പേരൂര്‍ക്കട വെട്ടിക്കോണം ഗ്രെയിസ്‌ ഗാര്‍ഡന്‍സില്‍ കെ.കെ. യോഹന്നാന്റേയും ഗ്രെയിസിന്റേയും പുത്രനാണ്‌. ജോബി (മസ്‌ക്കറ്റ്‌), ഉഷ (മസ്‌ക്കറ്റ്‌) എന്നിവര്‍ സഹോദരങ്ങളാണ്‌.

ഫിസിക്കല്‍ തെറാപ്പിസ്റ്റായ അഞ്‌ജു ജോജിയാണ്‌ ഭാര്യ. മൂവാറ്റുപുഴ കടാതി കൊച്ചുകുടി കുടുംബാംഗമാണ്‌. മക്കള്‍: അലീന (9), അബിഗയില്‍ (5), അലോണ (3).

ഏബ്രഹാം കൊച്ചുകുടിയുടെയും അന്നക്കുഞ്ഞിന്റെയും പുത്രിയാണ്‌ അഞ്‌ജു. അജിത്‌ കൊച്ചുകുടി ഏബ്രഹാം, ഭാര്യാ സഹോദരന്‍, (ജയ-ഭാര്യ); മഞ്‌ജു ജിജോയ്‌ ഭാര്യാ സഹോദരിയാണ്‌ (ജിജോയ്‌ ഏബ്രഹാം-ഭര്‍ത്താവ്‌ ). എല്ലാവരും ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌.

വെയ്‌ക്ക്‌: ഓഗസ്റ്റ്‌ 10-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മുതല്‍ 9 മണിവരെ പാര്‍ക്ക്‌ ഫ്യൂണറല്‍ ചാപ്പല്‍ 2175 ജെറീക്കോ ടേണ്‍പൈക്ക്‌, ഗാര്‍ഡന്‍ സിറ്റി പാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌.

സംസ്‌കാരം: തിരുവനന്തപുരം സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ഓഗസ്റ്റ്‌ 15-ന്‌  നടത്തും.
ജോജി ജോണ്‍ ക്യൂന്‍സില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക