Image

നാരേവാറന്‍ - ക്രാന്‍ബണ്‍ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്

ജോസ് എം. ജോര്‍ജ്‌ Published on 31 August, 2012
നാരേവാറന്‍ - ക്രാന്‍ബണ്‍ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
മെല്‍ബണ്‍: മെല്‍ബണിലെ കിഴക്കന്‍ പ്രവിശ്യയായ നാരേവാറന്‍, ക്രാന്‍ബണ്‍ പ്രദേശങ്ങളിലെ മലയാളികളുടെ കൂട്ടായ്മ സെപ്റ്റംബര്‍ ഒന്നിന് (ശനി) ഓണം ആഘോഷിക്കുന്നു. ക്രാന്‍ബണിലെ സ്‌കോട്‌സ് സ്ട്രീറ്റിലെ സെന്റ് അഗസ്ത്യാസ് പാരിഷ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പരിപാടികള്‍ നടക്കുക. 

കുട്ടികളുടെ കലാപരിപാടികള്‍, ഉച്ചയ്ക്ക് ഓണസദ്യ, രണ്ടു മുതല്‍ വടംവലി മത്സരം, തിരുവാതിരകളി, ഡാന്‍സുകള്‍, മിഠായി പെറുക്കല്‍, കസേരകളി, മുതിര്‍ന്നവര്‍ക്കായി കലാപരിപാടികള്‍ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടക്കും. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബെന്നി കോടാമുകളില്‍ 0431391904, റോയി തോമസ് 0421009227, സജി തൈപ്പറമ്പില്‍ 0413376341.



നാരേവാറന്‍ - ക്രാന്‍ബണ്‍ കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബര്‍ ഒന്നിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക