Image

മാല്‍വണില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ കൊണ്ടാടി

ജോസ് എം. ജോര്‍ജ്‌ Published on 31 August, 2012
മാല്‍വണില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ കൊണ്ടാടി
മെല്‍ബണ്‍: മാല്‍വണ്‍ ഹോളി യൂക്കരിസ്റ്റ് പള്ളിയില്‍ സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മാതാവിന്റെ സ്വര്‍ഗാരോഹണ തിരുനാളും ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും ആഘോഷിച്ചു. വൈകുന്നേരം ആറിന് ആഘോഷമായ പാട്ടുകുര്‍ബാനയും തുടര്‍ന്ന് സ്‌നേഹവിരുന്നും ഒരുക്കി. 

പാട്ടുകുര്‍ബാനയ്ക്കുശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തിന്റെ ചടങ്ങുകളും സംഘടിപ്പിച്ചു. സീറോ മലബാര്‍ സഭ മെല്‍ബണ്‍ ചാപ്ലെയിന്‍ റവ. ഫാ. പീറ്റിര്‍ കാവുംപുറം, റവ. ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.


മാല്‍വണില്‍ സ്വര്‍ഗാരോഹണ തിരുനാള്‍ കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക