Image

ബ്രിസ്ബനില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം

തോമസ് ടി. ഓണാട്ട് Published on 01 September, 2012
  ബ്രിസ്ബനില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി മത്സരം
ബ്രിസ്ബന്‍: ബ്രിസ്ബന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്‌ട്രേലിയ വടംവലി ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വേവല്‍ ഹൈറ്റ്‌സ് സ്റ്റേറ്റ് സ്‌കൂള്‍ മൈതാനിയില്‍ ഒക്‌ടോബര്‍ ആറിനാണ് മത്സരം 

വിജയികള്‍ക്ക് ആയിരത്തിയൊന്ന് ഡോളറും എവര്‍റോളിംഗ് ട്രോഫിയുമാണ് സമ്മാനം. രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 501 ഡോളറും 251 ഡോളറും ലഭിക്കും. 

മത്സരത്തോടനുബന്ധിച്ച് ഫാമിലി എന്റര്‍ടെയിന്‍മെന്റ് പ്രോഗ്രാമുകളും ഫുഡ് സ്റ്റാളുകളും ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം 0731612425, ടോമി 0402291046.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക