പ്രേമിച്ചു ഞാനും
സ്വന്തമെന്നു കരുതിയവളെ
അവള്‍ക്കോ എല്ലാവരും സ്വന്തം!
പ്രേമിച്ചു ഞങ്ങള്‍
കണ്ണോടു കണ്ണായ്
അവളുടെ കണ്ണുകള്‍ വേറൊരു ദിക്കിലും!
രമിച്ചു ഞങ്ങള്‍
അധരം നുകര്‍ന്നപ്പോള്‍
പുരുഷനാമങ്ങളുടെ ഘോഷയാത്ര!
ജീവിച്ചു ഞങ്ങള്‍
ഒരു പാത്രത്തില്‍ ഉണ്ടൂ, ഒന്നിച്ചുറങ്ങി
ഉണര്‍ന്നത് അവള് മാത്രം!