Image

സെന്‍റ് ലൂസിയയില്‍ കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 05 September, 2012
സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം

സെന്‍റ്  ലൂസിയ (വെസ്റ്റ് ഇന്‍ഡീസ്) :  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ (കവി)  നേതൃത്വത്തില്‍ സെന്റ്‌ ലൂസിയയിലെ മലയാളികള്‍  ഓണം ആഘോഷിച്ചു. ഓഗസ്റ്റ്‌ 26 നു വ്യൂക്സ്ഫോര്‍ട്ടിലെ സാവന്‍സ് ബി റിസോര്‍ട്ടില്‍ ആണ് സെന്റ്‌ ലൂസിയയിലെ മലയാളികള്‍ ഒത്തൊരുമിച്ചു ഓണമാഘോഷിച്ചത്.

വിഭവ സമൃദ്ധമായ ഓണസദ്യയോട് കൂടിയാണ് ഓണാഘോഷം ആരംഭിച്ചത്. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളാല്‍ ഓണാഘോഷം ഏവര്ക്കും ഹൃദ്യമായ അനുഭവായി. സെന്റ്‌ ലൂസിയയിലെ മുഴുവന്‍ മലയാളികളുംഓണാഘോഷത്തില്‍ പങ്കെടുത്തു. അംഗങ്ങളുടെ പരസ്പര സ്നേഹത്തിന്റെയും ഐക്യത്തിന്റെയും വേദികൂടിയായി ഇത്തവണത്തെ ഓണാഘോഷം. 

മലയാളികള്‍ക്ക് പുറമേ മറ്റു ഇന്ത്യാക്കാരും, ട്രിനിടാഡ്, ഗയാന തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യന്‍ വംശജരും മലയാളികളുടെ ഓണാഘോഷത്തില്‍ പങ്കു ചേരാനെതിയിരുന്നു. കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ കൊറത്തു രാമചന്ദ്രന്‍ സ്വാഗതവും സെക്രെട്ടറി സിബി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.


വെസ്റ്റ് ഇന്‍ഡീസിലെ എല്ലാ മലയാളികള്‍ക്കുമായി ഒരു പൊതു വേദി എന്ന ആശയവുമായി 2009-ല്‍ ആണ് കേരള അസോയിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസ് (കവി) എന്ന സംഘടന നിലവില്‍ വന്നത് സെന്റ് ലൂസിയ, ഗ്രനേഡ എന്നീ പ്രദേശങ്ങളിലെ മലയാളികള്‍ ചേര്‍ന്നാണ് സംഘടന രൂപികരിച്ചത്. 
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി താരം ശ്രീ അഭിഷേക് നായര്‍ ആയിരുന്നു ഭദ്രദീപം കൊളുത്തി ഈ സംഘടന  ഉല്‍ഘാടനം ചെയ്തത്.

സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം   സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം   സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം   സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം   സെന്‍റ്  ലൂസിയയില്‍  കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസിന്റെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക