Image

ബ്രിസ്ബനില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 26, 27 തീയതികളില്‍

ടോം ജോസഫ് Published on 06 September, 2012
ബ്രിസ്ബനില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 26, 27 തീയതികളില്‍
ബ്രിസ്ബന്‍: സെന്റ് തോമസ് മലയാളി കാത്തലിക് കമ്യൂണിറ്റിയുടെ സൗത്ത് ബ്രിസ്ബനിന്റെ ആഭിമുഖ്യത്തില്‍ സ്പിരിച്വല്‍ എന്‍കൗണ്ടര്‍ ഈവനിംഗ്‌സ് എന്ന പേരില്‍ ദ്വിദിന ധ്യാനം സെപ്റ്റംബര്‍ 26, 27 (ബുധന്‍, വ്യാഴം) തീയതികളില്‍ നടക്കും.

അനേര്‍ലി മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ വൈകുന്നേരം 5.30 മുതല്‍ 9.30 വരെയാണ് ആത്മീയ യാത്ര. ലോകപ്രശസ്ത വചനപ്രഘോഷകനും ആത്മീയാചാര്യനുമായ പോട്ട ഡിവൈന്‍ ധ്യാന കേന്ദ്രത്തിലെ ഫാ. ജോര്‍ജ് പനയ്ക്കല്‍ വനചപ്രഘോഷണത്തിന് നേതൃത്വം നല്‍കും.

പ്രവാസി ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ക്രൈസ്തവ മൂല്യങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധമുണ്ടാക്കുന്നതിനും കുടുംബങ്ങളില്‍ കൂടുതല്‍ ആത്മീയ ഉണര്‍വ് സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് വചനോത്സവം സംഘടിപ്പിക്കുന്നത്.

ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന വചനപ്രഘോഷണത്തിന്റെ രണ്ടാംദിനം കുമ്പസാരിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും. ആഘോഷമായ റാസയും ആരാധനയോടുംകൂടി വചന പ്രഘോഷണം സമാപിക്കും. വചനപ്രഘോഷണ സായംസന്ധ്യകളിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

സ്ഥലം: Mary Imaculate Church, Annerley.



ബ്രിസ്ബനില്‍ ഫാ. ജോര്‍ജ് പനയ്ക്കല്‍ നയിക്കുന്ന ധ്യാനം സെപ്റ്റംബര്‍ 26, 27 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക