Image

നാദം ഡാഡിനോംഗ് ഓണാഘോഷം സംഘടിപ്പിച്ചു

ജോസ് എം. ജോര്‍ജ്‌ Published on 06 September, 2012
നാദം ഡാഡിനോംഗ് ഓണാഘോഷം സംഘടിപ്പിച്ചു
മെല്‍ബണ്‍: മെല്‍ബണിലെ മലയാളി കൂട്ടായ്മയായ നാദം ഡാഡിനോംഗ് ഓണാഘോഷം കീസ്ബറൊയിലെ സീനിയര്‍ സിറ്റിസണ്‍ ഹാളില്‍ സെപ്റ്റംബര്‍ രണ്ടിന് നടത്തി. ഡാഡിനോംഗ്, നോബിള്‍ പാര്‍ക്ക് ഭാഗങ്ങളില്‍ സ്ഥിരതാമസമാക്കിയ മുപ്പത്തിഅഞ്ചോളം മലയാളി കുടുംബങ്ങള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു. രാവിലെ പത്തിന് തുടങ്ങിയ പരിപാടിയില്‍ പൂക്കളവും, താളമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും മലയാളി മങ്കമാരേന്തിയ താലപ്പൊലിയുടെയും അകമ്പടിയോടെ വന്ന മാവേലിമന്നന്‍ ഭദ്രദീപം കൊളുത്തി ആഘോഷത്തിന് തുടക്കം കുറിച്ചു. 

റജിമോന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഓണപ്പാട്ടുകള്‍, തിരുവാതിര, കോല്‍ക്കളി, കോമഡി സ്‌കിറ്റ്, പ്രച്ചന്നവേഷം കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങിയവ ഓണാഘോഷത്തിന് മാറ്റു കൂട്ടി.

ഓണസദ്യയ്ക്കുശേഷം വിവിധയിനം കായികപരിപാടികളും വടംവലിയും ലക്കിഡ്രോയും കലാകായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടത്തി.

സാഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായ നാദം ഡാഡിനോംഗിന്റെ ഓണാഘോഷവേളയില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടെ സാന്നിധ്യം കൂടുതല്‍ പ്രശംസനീയമാണെന്ന് നന്ദി പ്രസംഗത്തിനിടയില്‍ ഷീല പ്രദീപ് പറഞ്ഞു. 


നാദം ഡാഡിനോംഗ് ഓണാഘോഷം സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക