Image

നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 27 -ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 12 August, 2011
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 27 -ന്‌
ഡാളസ്‌: നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ഇക്കൊല്ലത്തെ ഓണാഘോഷം ഓഗസ്റ്റ്‌ 27-ന്‌ ഡാളസ്‌ ഡി.എഫ്‌.ഡബ്ല്യു ടെമ്പിളില്‍ വച്ച്‌ ആഘോഷിക്കുന്നു. രാവിലെ പത്തു മണിക്ക്‌ ഇര്‍വിംഗ്‌, 1605 ന്യു ബ്രിട്ടന്‍ റോഡിലുള്ള ഡാളസ്‌ ഹിന്ദു ടെമ്പിള്‍ ഹാളില്‍ ആരംഭിക്കുന്ന ഈ ആഘോഷം, ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലുള്ള എല്ലാ മലയാളികളും ചേര്‍ന്ന്‌ തയ്യാറാക്കുന്ന തിരുവാതിര, വഞ്ചിപ്പാട്ട്‌, അത്തപ്പുക്കളം, മോഹിനിയാട്ടം, ഭരതനാട്ട്യം മുതലായ കലാപരിപാടികളും, തൂശനിലയില്‍ വിളമ്പുന്ന സദ്യയും കൊണ്ട്‌ ഓണത്തെ വരവേല്‍ക്കുമെന്നു പ്രസിഡന്റ്‌ മല്ലിക രാധാകൃഷ്‌ണന്‍ അറിയിച്ചു.

ഓണത്തപ്പനെ വരവേല്‍ക്കുവാനായി അതീവ രുചികരമായ സദ്യയും കേരളത്തനിമയാര്‍ന്ന കലാ പരിപാടികളും എല്ലാ വര്‍ഷവും ഒരുക്കുന്ന ഡാളസിലെ ഏറ്റവും മികച്ച ഓണ പരിപാടിയായി കഴിഞ്ഞ നാലുവര്‍ഷങ്ങളായി അംഗീകാരം നേടിയ ഈ ഓണാഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എല്ലാ
മലയാളികളെയും എന്‍എസ്‌എസ്‌ ഭാരവാഹികള്‍ ക്ഷണിക്കുന്നു.

ഓണത്തോടനുബന്ധിച്ചു ഡാളസ്‌ ഫോര്‍ട്ട്‌ വര്‍ത്തിലുള്ള എല്ലാവര്‍ക്കും വേണ്ടി ഒരു ഫാംഫെസ്റ്റും നടത്തുന്നു. ഫാം ഫെസ്റ്റില്‍ നിങ്ങളുടെ കാര്‍ഷികവിളകള്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ച്‌ ആകര്‍ഷകങ്ങളായ സമ്മാനങ്ങള്‍ നേടാന്‍ ഇതൊരു സുവര്‍ണാവസരം ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മല്ലിക രാധാകൃഷ്‌ണന്‍ (469 487 9906) രശ്‌മി വികാസ്‌ (469 688 9979) സുരേഷ്‌ അച്യുതന്‍ (469 417 9015), രമ്യ ഉണ്ണിത്താന്‍ (972 834 9970) എന്നിവരുമായി ബന്ധപ്പെടുക
നായര്‍ സര്‍വീസ്‌ സൊസൈറ്റി ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ഓണാഘോഷം ഓഗസ്റ്റ്‌ 27 -ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക