Image

ഒഐസിസി സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റ് കെപിസിസിക്ക് കൈമാറി

Published on 07 September, 2012
ഒഐസിസി സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റ് കെപിസിസിക്ക് കൈമാറി
സിഡ്‌നി: ഒഐസിസി യുടെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളില്‍ നടത്തിയ തെരഞ്ഞെടുപ്പിന്റെ അന്തിമലിസ്റ്റ് കെപിസിസിയുടെ അന്തിമ അനുമതിക്കായി ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് 
വൈസ് പ്രസിഡന്റ് സി.പി. സാജു വശം കൊടുത്തുവിട്ടു. 

വിവിധ സംസ്ഥാനങ്ങളില്‍ വളരെ ജനകീയമായാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്ലായിടത്തും വന്‍ ജനപങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. വിക്‌ടോറിയ, സിഡ്‌നി, പെര്‍ത്ത്, കാന്‍ബറ, അഡ്‌ലൈഡ്, ബ്രിസ്ബയിന്‍, ടൗഠണ്‍സ് വില്‍, ഡാര്‍വിന്‍ എന്നീ കമ്മിറ്റികള്‍ തെരഞ്ഞെടുപ്പിലൂടെ നിലവില്‍വന്നു. ഈപ്രദേശങ്ങളില്‍ റിട്ടേണിംഗ് ഓഫീസര്‍ വഴി നടത്തിയ ഭാരവാഹികളുടെ ലിസ്റ്റ് പൂര്‍ണമായും ഒഐസിസിയുടെ ചുമതലക്കാര്‍ക്ക് കൈമാറാനാണ് ഏല്‍പ്പിച്ചത്. 

ചടങ്ങില്‍ ജോര്‍ജ് തോമസ് സ്വാഗതവും ബിനോയ് പോള്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ ബൈജു ഇലഞ്ഞിക്കുടി, ജോജോ കുര്യന്‍, ജോജി ജോണ്‍, ഏണസ്റ്റ് ജോണി, സണ്ണി, ജോമോന്‍ ജോസഫ്, മിന്‍സു ഇമ്മാനുവല്‍ എന്നിവര്‍ പങ്കെടുത്തു.

ഒഐസിസി സംസ്ഥാന കമ്മിറ്റിയുടെ ലിസ്റ്റ് കെപിസിസിക്ക് കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക