Image

സ്ത്രീയും പുരുഷനും ഒരേനിറം കാണുന്നത് വെവ്വേറെ

Published on 09 September, 2012
സ്ത്രീയും പുരുഷനും ഒരേനിറം കാണുന്നത് വെവ്വേറെ
സ്ത്രീയും പുരുഷനും  ഒരേനിറം കാണുന്നത് ഒരുപോലെയായിരിക്കുമോ കാണുന്നത്?.അതെയെന്നായിരുന്നു എല്ലാവരും ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാലിപ്പോള്‍ അല്ല എന്ന ഗവേഷണ ഫലവുമായി ശാസ്ത്രഞ്ജര്‍ രംഗത്തെത്തിയിരിക്കുന്നു. പുരുഷനും സ്ത്രീയും ഒരേ നിറം രണ്ട് തരത്തിലാണ് കാണുന്നതെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.

പുതിയ കണ്ടെത്തലനുസരിച്ച്  പുരുഷനും സ്ത്രീയും തമ്മില്‍ ശാരീരികമായി മാത്രമല്ല നിറങ്ങള്‍ കാണുന്നതില്‍പ്പോലും വ്യത്യാസപ്പെട്ടിരിക്കുന്നു.ഓറഞ്ചുനിറം പുരുഷന്‍ കാണുന്നത് സ്ത്രീകള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചുവപ്പ് അടങ്ങിയ തരത്തിലാണ്. ഇളംപച്ചയില്‍ കൂടുതല്‍ മഞ്ഞ അടങ്ങിയതായി പുരുഷനും അതേസമയം കൂടുതല്‍ പച്ച അടങ്ങിയതായി സ്ത്രീകള്‍ക്കും തോന്നും. 

സിറ്റി യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ യോര്‍ക്കിലെ ഒരുപറ്റം ഗവേഷകര്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങളുടെ ഇളംവര്‍ണത്തെ തിരിച്ചറിയാന്‍ ആണ് ഈ വ്യത്യാസം കൂടുതല്‍ കാണുന്നതെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഈ വ്യതിയാനം വളരെ പ്രകടമായിരിക്കില്ല.  വളരെ ചെറുതായി മാത്രമേ വ്യത്യാസം  അനുഭവപ്പെടുകയുള്ളൂ. 

ഇളം നിറത്തിലുള്ള പെയിന്റുകളോ നിറങ്ങളോ തിരഞ്ഞെടുക്കേണ്ടി വരുമ്പോള്‍ സ്ത്രീകളുടെ സഹായം തേടുന്നതാണ് നല്ലതെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.സ്ത്രീകളിലും പുരുഷന്മാരിലും പല നിറത്തിലുള്ള ഫഌഷ് ലൈറ്റുകള്‍ കാണിച്ചു നടത്തിയ പരീക്ഷണത്തില്‍ നിന്നാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. 

സ്ത്രീയും പുരുഷനും ഒരേനിറം കാണുന്നത് വെവ്വേറെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക