Image

ആസിഫ് അലി വിവാഹിതനാകുന്നു

Published on 09 September, 2012
ആസിഫ് അലി വിവാഹിതനാകുന്നു
കൊച്ചി: ആഗ്രഹം പോലെതന്നെ മലബാര്‍ തട്ടത്തിന്‍ മറയത്ത് ഒളിപ്പിച്ച പെണ്‍കുട്ടിയെ അസിഫ് അലി കണ്ടെത്തി. കണ്ണൂരില്‍ ജനിച്ച് കോഴിക്കോട്ട് പഠിക്കുന്ന സമയാണ് മലയാളസിനിമയിലെ യുവതാരത്തിന്റെ ജീവിതനായികയാകുന്നത്. വിവാഹനിശ്ചയം ഞായറാഴ്ച അങ്കമാലിയിലായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്. 

കണ്ണൂര്‍ താണ 'മെഹസി'ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ഥിനി. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണമാണ് അസിഫിന്‍േറത്. അതില്‍ പക്ഷേ 'തട്ടത്തിന്‍മറയത്ത്'എന്ന സിനിമയുമായി സാദൃശ്യമുള്ള രംഗങ്ങളുണ്ട്. വിനോദ് അയിഷയെ കണ്ടെത്തിയതുപോലെ അസിഫ് സമയെ ആദ്യമായി കണ്ടതും ഒരു വിവാഹവീട്ടില്‍വച്ചാണ്.അങ്കമാലിയിലെ ഫ്‌ലോറ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു വിവാഹനിശ്ചയം. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ആസിഫ് അലി വിവാഹിതനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക