Image

ഒഐസിസി ഓസ്‌ട്രേലിയ: ജോസ് എം. ജോര്‍ജ് വീണ്ടും പ്രസിഡന്റ്

ജോസ് എം. ജോര്‍ജ് Published on 11 September, 2012
ഒഐസിസി ഓസ്‌ട്രേലിയ: ജോസ് എം. ജോര്‍ജ് വീണ്ടും പ്രസിഡന്റ്
മെല്‍ബണ്‍: കെപിസിസിയുടെ നിര്‍ദേശപ്രകാരം ഒഐസിസി നടത്തിയ തെരഞ്ഞെടുപ്പില്‍ ഒഐസിസിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായി ജോസ് എം. ജോര്‍ജിനെ വീണ്ടും തെരഞ്ഞെടുത്തു. 

ഓസ്‌ട്രേലിയയുടെ എല്ലാ പ്രദേശങ്ങളിലും സോണല്‍ കമ്മിറ്റികളും ഭാരവാഹികളുമായി. വിവിധ സോണല്‍ കമ്മിറ്റികളില്‍ നിന്നും തെരഞ്ഞെടുത്ത നാഷണല്‍ കമ്മിറ്റിയംഗങ്ങളില്‍ നിന്നാണ് സെന്‍ട്രല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്.

മുന്‍ കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന ജോസ് എം. ജോര്‍ജ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ചവച്ചത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മറ്റു പല സംഘടനകളെ അപേക്ഷിച്ച് വന്‍മുന്നേറ്റമാണ് ഒഐസിസി നടത്തിയത്. പ്രവര്‍ത്തന രംഗങ്ങളിലും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യുവിലും ഒക്കെ മുന്‍നിരക്കാരായിരുന്ന നേതാക്കളാണ് ഭാരവാഹികളില്‍ ഭൂരിഭാഗവും. 

ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ജോസ് എം. ജോര്‍ജ് മുന്‍പ് കെഎസ്‌യു ഭാരവാഹിയായും മറ്റു നിരവധി സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. നല്ലൊരു പ്രാസംഗികനും എഴുത്തുകാരനുമാണ്. സൗദി ഒഐസിസി ജനറല്‍ സെക്രട്ടറിയും കലയുടെ പ്രസിഡന്റുമായിരുന്നു. ഒഐസിസി ന്യൂസിന്റെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിക്കുന്നു.

മറ്റു ഭാരവാഹികളായി സി.പി. സാജു, മഹേഷ് സ്‌കറിയാ, ബിജു സ്‌കറിയാ (വൈസ് പ്രസിഡന്റുമാര്‍), ജോര്‍ജ് തോമസ്, ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, വിന്‍സി വിന്‍സന്റ് (ജനറല്‍ സെക്രട്ടറിമാര്‍), ജോജി ജോണ്‍, സോബന്‍ പൂഴിക്കുന്നേല്‍, സോജി തോമസ്, ജോജോ കുര്യന്‍ (ജോ. സെക്രട്ടറിമാര്‍), ബിനോയ് പോള്‍ (ട്രഷറര്‍) എന്നിവരേയും നാഷനല്‍ കമ്മിറ്റിയംഗങ്ങളായി ജോസ് വാരാപ്പുഴ, സൈജന്‍ ഡി. ഈഞ്ചയ്ക്കല്‍, നിതിന്‍ കറുകച്ചാല്‍, സോയി സിറിയക്, റൂബിന്‍ ഞവരക്കാട്ട്, അജോ അങ്കമാലി. ഒഐസിസി യൂത്ത്‌വിംഗ് കണ്‍വീനര്‍ അരുണ്‍ ചാലയ്ക്കലോടി, സ്റ്റുഡന്‍സ് വിംഗ് കണ്‍വീനര്‍ ഏണസ്റ്റ് ജോണ്‍ സണ്ണി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ ഹൈനസ് ബിനോയി, വനിതാ വിഭാഗം കണ്‍വീനര്‍ റിന്‍സി ജെന്‍സണ്‍, ലീഗല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. അജി ആനന്ദ്, പിആര്‍ഒ കണ്ണൂര്‍ ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.

വളരെ അടുക്കും ചിട്ടയോടും കൂടെ ഒഐസിസിയുടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുവാന്‍ എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്നും സോണല്‍ കമ്മിറ്റി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ പിന്തുണയും സഹായവും ഉണ്ടാകുമെന്നും സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു.




ഒഐസിസി ഓസ്‌ട്രേലിയ: ജോസ് എം. ജോര്‍ജ് വീണ്ടും പ്രസിഡന്റ്
ഒഐസിസി ഓസ്‌ട്രേലിയ: ജോസ് എം. ജോര്‍ജ് വീണ്ടും പ്രസിഡന്റ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക