Image

പ്രവാസികളുടെ സ്വത്തിന് സംരക്ഷണം നല്‍കാന്‍ നടപടികള്‍: ജോര്‍ജ് മാത്യൂ

എ.സി ജോര്‍ജ്ജ് Published on 11 September, 2012
പ്രവാസികളുടെ സ്വത്തിന് സംരക്ഷണം നല്‍കാന്‍ നടപടികള്‍:  ജോര്‍ജ് മാത്യൂ
ഹ്യൂസ്റ്റന്‍ : പ്രവാസികളുടെ ഭൂമിയും സ്വത്തും സ്വന്തക്കാരൊ മറ്റുള്ളവരൊ അനധികൃതമായി തട്ടിയെടുക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ധാരാളമായി കേള്‍ക്കുന്നുണ്ടെന്നും അതിനാല്‍ പ്രവാസികളെ ഈ തട്ടിപ്പില്‍ നിന്നും വെട്ടിപ്പില്‍ നിന്നും രക്ഷിച്ച് അവരുടെ നാട്ടിലെ ഭൂമിയും സ്വത്തും സംരക്ഷിയ്ക്കാനുള്ള എല്ലാ നടപടികളും നാട്ടിലെ എല്ലാ ഗവണ്‍മെന്റ് തലത്തിലും സ്വീകരിയ്ക്കാനുള്ള സത്വരനടപടികള്‍ ഫോമാ സ്വീകരിക്കുമെന്നും ഫോമാ അതിലേയ്ക്കായി ഒരു പ്രത്യേക കമ്മറ്റിയൊ, സെല്‍ഓ രൂപീകരിച്ച് വളരെ ഗൗരവമായി പ്രവര്‍ത്തിക്കുമെന്ന് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യൂ പ്രസ്താവിച്ചു. ഫോമായുടെ സ്ഥാപക നഗരമായ ഹ്യൂസ്റ്റനില്‍ ഫോമയുടെ സൗത്ത് വെസ്റ്റ് റീജിയന്‍ ഒരുക്കിയ സ്വീകരണം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫോമാ നാട്ടിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും അതേ അവസരത്തില്‍ പ്രവാസികളുടെ നാട്ടിലെ സ്വത്ത് ആരായാലും കയ്യേറാതിരിയ്ക്കാനുള്ള എന്തു നിയമനടപടിക്കും ഫോമായുടെ നേതൃത്വം തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോമായുടെ റീജിയനല്‍ വൈസ് പ്രസിഡന്റ് തോമസ് ഓലിയാന്‍ കുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ആലപ്പുഴ ഡിസിസി-കോണ്‍ഗ്രസ് സെക്രട്ടറി ഷാജി കറ്റാനവും സംബന്ധിച്ചു. “എമേര്‍ജിംഗ് കേരളാ” പ്രോജക്റ്റിനെപറ്റി അദ്ദേഹം വിശദീകരണം നല്‍കി. ഫോമായുടെ സ്ഥാപക പ്രവര്‍ത്തകരും, സംഘടനാ പ്രതിനിധികളും പൗരപ്രമുഖരുമായ ധാരാളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 9-#ാ#ം തീയതി ഹ്യൂസ്റ്റനിലെ സുപ്രീം ഹെല്‍ത്ത് കെയര്‍ ഓഡിറ്റോറിയത്തിലായിരുന്നു സമ്മേളനം.

ജയിംസ് ജോസഫ്, എ.സി. ജോര്‍ജ്, എസ്.കെ. ചെറിയാന്‍, കെ.പി. ജോര്‍ജ്, എം.ജി. മാത്യൂ പൊന്നമ്മ നായര്‍, സോജന്‍ അഗസ്റ്റിന്‍, സുനില്‍ എബ്രഹാം എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിനുവേണ്ടി ഷാജി കറ്റാനത്തെ ജോര്‍ജ് എബ്രഹാം സദസ്സിനു പരിചയപ്പെടുത്തി. ഫോമാ നാഷണല്‍ കമ്മറ്റി അംഗം ജോണ്‍ ചാക്കൊ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

ഈശൊ ജേക്കബ്, ബാബു സക്കറിയാ, ജോയി സാമുവല്‍, സണ്ണി കാരിക്കല്‍, രാജന്‍ യോഹന്നാന്‍, ജോണ്‍ കുന്നക്കാട്ട്, തോമസ് മാത്യൂ, റജി വര്‍ഗ്ഗീസ്, പ്രേമദാസ്, എം.എ.എബ്രഹാം, ഷെറില്‍ തോമസ്, ഷെറിന്‍ തോമസ്, ജോര്‍ജ് കോളാചേരില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പ്രവാസികളുടെ സ്വത്തിന് സംരക്ഷണം നല്‍കാന്‍ നടപടികള്‍:  ജോര്‍ജ് മാത്യൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക