Image

ശിശു മരണ നിരക്ക്‌ കൂടുതല്‍ ഇന്ത്യയിലെന്ന്‌ പഠനം

Published on 13 September, 2012
ശിശു മരണ നിരക്ക്‌ കൂടുതല്‍ ഇന്ത്യയിലെന്ന്‌ പഠനം
ന്യൂയോര്‍ക്ക്‌: ശിശു മരണ നിരക്ക്‌ കൂടുതല്‍ ഇന്ത്യയിലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. അഞ്ചു വയസിനു താഴെ പ്രായമുളള 19000 കുട്ടികളാണ്‌ ദിനംപ്രതി ലോകത്തില്‍ മരിക്കുന്നത്‌. ഇതില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക്‌ ഇന്ത്യയിലാണ്‌. 15.55 ലക്ഷം കുട്ടികളാണ്‌ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ മരിച്ചത്‌. യൂണിസെഫിന്റെ ശിശുമരണ നിരക്ക്‌ കണക്കെടുപ്പ്‌ പഠനമത്തിലാണ്‌ ഇതു സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നത്‌. ഏറ്റവും കുറവ്‌ ശിശുമരണനിരക്കുളള രാജ്യം സിംഗപ്പൂരാണ്‌.

ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാന്‍, കോംഗോ, ചൈന എന്നീ രാജ്യങ്ങളിലാണ്‌ ലോകത്തിലെ ആകെ ശിശുമരണങ്ങളുടെ 50 ശതമാനം മരണങ്ങള്‍ സംഭവിക്കുന്നത്‌. നൈജീരിയ, കോംഗോ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുഴുവന്‍ ശിശുമരണങ്ങളേക്കാള്‍ കൂടുതലാണ്‌ ഇന്ത്യയിലെ ശിശുമരണങ്ങള്‍. കോംഗോയില്‍ 4.65 ലക്ഷവും പാക്കിസ്ഥാനില്‍ 3.52 ലക്ഷവും ശിശുമരണങ്ങള്‍ കഴിഞ്ഞ വര്‍ഷം നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം 7.56 ലക്ഷം ശിശുമരണങ്ങളാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌.
ശിശു മരണ നിരക്ക്‌ കൂടുതല്‍ ഇന്ത്യയിലെന്ന്‌ പഠനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക