മിസൂറി: അമേരിക്കയിലെ മിസൂറിലുണ്ടായ കനത്ത ചുഴലിക്കാറ്റിലും പേമാരിയിലും കുറഞ്ഞത് നൂറിലേറെ പേര് മരിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ മരണസംഖ്യ ഇനിയും കൂടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച വൈകീട്ടാണ് ഒക്ലഹോമയ്ക്കും കാന്സാസിനുമിടയിലുള്ള ജോപ്ലിന് നഗരത്തില്‍ കാറ്റ് ആഞ്ഞടിച്ചത്. ഗവര്‍ണര്‍ ജെയ് നിക്സണ് മിസൂറിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ വന്‍ കെട്ടിടങ്ങള്‍ നിലംപൊത്തി, റോഡ്, വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.