കോളിഫ്ളവര്‍ കാന്‍സര്‍ തടയുമെന്ന് പുതിയ കണ്ടെത്തല്‍. ഒറിഗോണ്‍ സര്‍വ്വകലാശാലയിലെ
ലിനസ് പോളിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നത്.
കോളിഫ്ളവറിലെ സള്ഫോറാഫേന് എന്ന ഫൈറ്റോകെമിക്കലാണ് അര്ബുദസാധ്യതകളുള്ള കോളങ്ങളെ
കണ്ടെത്തി നശിപ്പിക്കാന്‍ സഹായിക്കുന്നത്. കോശങ്ങളെ അര്‍ബുദ ബാധയില്‍ നിന്നും
സംരക്ഷിച്ച് നിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍
പറയുന്നത്.
കോളിഫ്ളവറില്‍ നിന്ന് കാന്‍സറിനുള്ള ഔഷധം വികസിപ്പെടുക്കാന്‍
കഴിയുമെന്നും ഗവേഷകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ബ്രാസ്സിക്ക ഒലേറേഷ്യ
സസ്യവര്ഗ്ഗത്തില്പ്പെട്ടവയാണ് കോളിഫ്ളവര്‍, ബ്രൊക്കോളി തുടങ്ങിയ
പച്ചക്കറികള്‍.