Image

ധാര്‍ഷ്ട്യം കോണ്‍ഗ്രസിനെ തകര്‍ക്കും മുലായം

Published on 19 September, 2012
ധാര്‍ഷ്ട്യം കോണ്‍ഗ്രസിനെ തകര്‍ക്കും മുലായം
ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ ധാര്‍ഷ്ട്യവും അധികാരഭാവവും പാര്‍ട്ടിയെ തകര്‍ച്ചയിലേക്കാണ് നയിക്കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്. ഇന്ധന വിലവര്‍ധന കാരണം ജനങ്ങള്‍ക്കുണ്ടാകുന്ന സമ്മര്‍ദം മുന്‍കൂട്ടിയറിഞ്ഞ് കോണ്‍ഗ്രസ് ബുദ്ധിപരമായി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാല്‍, കോണ്‍ഗ്രസിന്‍േറത് ദുര്‍വാശിയാണ്. സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറാവണം. വ്യാഴാഴ്ച നടക്കുന്ന പാര്‍ട്ടിയോഗത്തിനുശേഷം യു.പി.എക്കുള്ള പിന്തുണയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും മുലായം വ്യക്തമാക്കി.

Join WhatsApp News
Tom abraham 2014-09-01 08:29:37
Once he is PM, can utter anything, anywhere. Will Gujarati learn
Japanese ? Chinese ? And all languages ? 
First, let them speak English. PM speaking Hindi to them ! 
Funny, funny.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക