Image

ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയായില്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 26 September, 2012
ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയായില്‍
ഫിലഡല്‍ഫിയ: ഫൊക്കാനയും പമ്പയും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത്‌ നാഷണല്‍ സ്‌പെല്ലിംഗ്‌ ബീ ചാമ്പ്യന്‍ഷിപ്പിനുവേണ്ടിയുള്ള പെന്‍സില്‍വേനിയ റീജിയന്റെ പ്രാഥമിക മത്സരം ഒക്ടോബര്‍ 13 ശനിയാഴ്‌ച രാവിലെ 11 മണിക്ക്‌ ഫിലഡല്‍ഫിയായിലെ പമ്പ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ നടത്തുന്നു.

2009-ല്‍ നാഷണല്‍ ചാമ്പ്യന്‍ഷിപ്പും 5000 ഡോളറിന്റെ ക്യാഷ്‌ അവാര്‍ഡും നേടിയ ജെറിന്‍ ജേക്കബ്ബ്‌ ജോര്‍ജ്ജും 2011-ലെ രണ്ടാം സ്ഥാനവും 1000 ഡോളറിന്റെ ക്യാഷ്‌ അവാര്‍ഡും കരസ്ഥമാക്കിയ ലിസ ചെമ്പളായിലും പെന്‍സില്‍വേനിയ റീജിയണില്‍ നിന്നുള്ളവരായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌.

അഞ്ചുമുതല്‍ എട്ടാം ഗ്രേഡുവരെയുള്ള കുട്ടികള്‍ക്കാണ്‌ ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത. പ്രാഥമിക മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക്‌ ക്യാഷ്‌ അവാര്‍ഡ്‌ നല്‍കുന്നതാണ്‌. വിജയികള്‍ക്ക്‌ ഒക്ടോബര്‍ 27-ന്‌ ന്യൂയോര്‍ക്കില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാവുന്നതാണ്‌.

പെന്‍സില്‍വേനിയ റീജിയണില്‍ മത്സരിക്കാന്‍ ആഗ്രഹമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ബന്ധപ്പെടുക: ജോര്‍ജ്ജ്‌ ഓലിക്കല്‍ (റീജിയണല്‍ ഡയറക്ടര്‍) 215 673 1919 oalickal@aol.com, ഈപ്പന്‍ ഡാനിയേല്‍ (പമ്പ പ്രസിഡന്റ്‌) 215 262 0709, ബോബി ജേക്കബ്ബ്‌ 610 331 8257, സുധ കര്‍ത്താ 267 575 7333, അലക്‌സ്‌ തോമസ്‌ 215 850 5268, എബി മാത്യു 267 242 4114, ഈപ്പന്‍ മാത്യു 215 221 4138.
ഫൊക്കാന സ്‌പെല്ലിംഗ്‌ ബീ ഫിലഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക