Image

അറ്റ്‌ലാന്റാ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ഒക്‌ടോബര്‍ 1 മുതല്‍

ആന്‍ഡ്രൂസ്‌ അഞ്ചേരി Published on 30 September, 2012
അറ്റ്‌ലാന്റാ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ഒക്‌ടോബര്‍ 1 മുതല്‍
വാഷിംഗ്‌ടണ്‍ ഡി.സി: അറ്റ്‌ലാന്റാ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസുകളും മിസലേനിയസ്‌ സര്‍വീസുകളും ഒക്‌ടോബര്‍ ഒന്നു മുതല്‍ ആരംഭിക്കും.

പാസ്‌പോര്‍ട്ട്‌ അപേക്ഷകള്‍ സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത്‌ വി.എഫ്‌.എസ്‌ ഗ്ലോബല്‍ എന്ന കമ്പനിയാണ്‌. അവര്‍ തന്നെയാണ്‌ മറ്റ്‌ എല്ലാ കോണ്‍സുലേറ്റുകളിലും പാസ്‌പോര്‍ട്ട്‌ സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നത്‌. വിലാസം: വി.എഫ്‌.എസ്‌ സര്‍വീസ്‌, ഇന്ത്യാ പാസ്‌പോര്‍ട്ട്‌ ആപ്ലിക്കേഷന്‍ സെന്റര്‍, നോര്‍ത്ത്‌ സൈഡ്‌ ടവര്‍, സ്വീറ്റ്‌ -120, 6065 റോസ്‌വെല്‍ റോഡ്‌, സാന്‍ഡി സ്‌പ്രിംഗ്‌, ജോര്‍ജിയ -30329. www.vfsglobal.com/india/usa

മിസലേനിയസ്‌ സര്‍വീസുകള്‍ കോണ്‍സുലേറ്റ്‌ നേരിട്ടാണ്‌ കൈകാര്യം ചെയ്യുക. വിലാസം: 5549 ഗ്ലെന്‍റിഡ്‌ജ്‌ ഡ്രൈവ്‌, നോര്‍ത്ത്‌ ഈസ്റ്റ്‌ അറ്റ്‌ലാന്റാ, ജോര്‍ജിയ -30342. സമയം 10 മുതല്‍ 12.30 വരെ. അപ്പോയിന്റ്‌മെന്റ്‌ ആവശ്യമില്ല.

ഒ.സി.ഐ കാര്‍ഡ്‌, പി.ഐ.ഒ കാര്‍ഡ്‌, ഇന്ത്യന്‍ വിസ എന്നിവയുടെ സര്‍വീസ്‌ അറ്റ്‌ലാന്റാ കോണ്‍സുലേറ്റില്‍ ഭാവിയില്‍ ആരംഭിക്കും. അതുവരെ പഴയ സ്ഥിതി തുടരും.

അറ്റ്‌ലാന്റാ കോണ്‍സുലേറ്റിന്റെ കീഴില്‍ താഴെപ്പറയുന്ന സ്റ്റേറ്റുകളാണ്‌ വരുന്നത്‌. അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി, പോര്‍ട്ടോറിക്കോ, സൗത്ത്‌ കരോളിന, ടെന്നസി, വിര്‍ജീനിയ ഐലന്റ്‌

ഇപ്പോള്‍ വാഷിംഗ്‌ടണ്‍ ഡി.സിയിലെ ഇന്ത്യന്‍ എംബസി (സൗത്ത്‌ കരോളിന, ടെന്നസി), ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റ്‌ (
വിര്‍ജിന്‍ ഐലന്റ്‌സ്‌, പോര്‍ട്ടോറിക്കോ), ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ്‌ (അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി) എന്നിവയുടെ പരിധിയിലാണ്‌ പ്രസ്‌തുത സ്റ്റേറ്റുകള്‍.

ഒ.സി.ഐ കാര്‍ഡ്‌/വിസ തുടങ്ങിയ സര്‍വീസുകള്‍ എംബസിയും ഈ കോണ്‍സുലേറ്റുകളും കുറെ കാലം കൂടി തുടരും. ട്രാവിസ ഔട്ട്‌സോഴ്‌സിംഗ്‌ ആണ്‌ ഇവയുടെ സര്‍വീസുകള്‍ നടത്തുക. ട്രാവിസയെ ഒഴിവാക്കുന്നു എന്നു നേരത്തെ പറഞ്ഞിരുന്നുവെങ്കിലും അത്‌ ഇനിയും പ്രാബല്യത്തിലായിട്ടില്ല.

കോണ്‍സല്‍ ജനറല്‍ അജിത്‌ കുമാറിന്റെ നേതൃത്വത്തില്‍ കോണ്‍സുലേറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ ഒരു വര്‍ഷത്തിലേറെയായി. സര്‍വീസുകള്‍ ഇപ്പോഴാണ്‌ ആരംഭിക്കുന്നത്‌.

പാസ്‌പോര്‍ട്ട്‌/മിസലേനിയസ്‌ സര്‍വീസ്‌ എന്നിവയ്‌ക്ക്‌ എംബസിയുടേയും കോണ്‍സുലേറ്റുകളുടേയും അധികാര പരിധി താഴെപ്പറയും പ്രകാരമായിരിക്കും.

ന്യൂയോര്‍ക്ക്‌ കോണ്‍സുലേറ്റ്‌: കണക്‌ടിക്കട്ട്‌, മെയിന്‍, മസാച്ചുസെറ്റ്‌സ്‌ ന്യൂഹാംപ്‌ഷെയര്‍, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, ഒഹായോ, പെന്‍സില്‍വേനിയ, ലോംഗ്‌ഐലന്റ്‌, വെര്‍മോണ്ട്‌.

സാന്‍ഫ്രാന്‍സിസ്‌കോ: അലാസ്‌ക, അരിസോണ, കാലിഫോര്‍ണിയ, ഗുവാം, ഹാവായി, ഐഡഹോ, മൊണ്ടാന, നെവാഡ, ഓറിഗണ്‍, യൂട്ടാ, വാഷിംഗ്‌ടണ്‍, വയോമിംഗ്‌.

ചിക്കാഗോ: ഇല്ലിനോയി, ഇന്ത്യാന, അയോവ, മിഷിഗണ്‍, മിനസോട്ട, മിസൂറി, നോര്‍ത്ത്‌ ഡക്കോട്ട, സൗത്ത്‌ ഡക്കോട്ട, വിസ്‌കോണ്‍സില്‍.

ഹൂസ്റ്റണ്‍: അര്‍ക്കന്‍സാ, കാന്‍സാസ്‌, ലൂസിയാന, ഒക്‌ലഹോമ, ടെക്‌സാസ്‌, ന്യൂമെക്‌സിക്കോ, കോളറാഡോ, നെബ്രാസ്‌ക.

അറ്റ്‌ലാന്റാ: അലബാമ, ഫ്‌ളോറിഡ, ജോര്‍ജിയ, മിസിസിപ്പി, പോര്‍ട്ടോറിക്കോ, സൗത്ത്‌ കരലിന, ടെന്നസി, വിര്‍ജിന്‍ ഐലന്റ്‌.

വാഷിംഗ്‌ടണ്‍ ഡി.സി: ബര്‍മു
, ഡെവേര്‍, കെന്റക്കി, മേരിലാന്‍ഡ്‌, വാഷിംഗ്‌ടണ്‍ ഡി.സി, നോര്‍ത്ത്‌ കരലിന, വിര്‍ജീനിയ, വെസ്റ്റ്‌ വിര്‍ജീനിയ.
അറ്റ്‌ലാന്റാ കോണ്‍സുലേറ്റില്‍ പാസ്‌പോര്‍ട്ട്‌ സര്‍വീസ്‌ ഒക്‌ടോബര്‍ 1 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക