Image

വിശ്വ മലയാള സമ്മേളനം ക്ടോബര്‍ 30, 31 നവംബര്‍ ഒന്ന്‌ തീയതികളില്‍ തിരുവനന്തപുരത്ത്‌

Published on 03 October, 2012
വിശ്വ മലയാള സമ്മേളനം ക്ടോബര്‍ 30, 31 നവംബര്‍ ഒന്ന്‌ തീയതികളില്‍ തിരുവനന്തപുരത്ത്‌
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വിശ്വ മലയാള സമ്മേളനം. 2012 ഒക്ടോബര്‍ 30, 31 നവംബര്‍ ഒന്ന്‌ എന്നീ തീയതികളില്‍ തിരുവനന്തപുരത്ത്‌ വെച്ച്‌ മുപ്പതാം തീയതി രാഷ്‌ട്രപതി ശ്രീ പ്രണബ്‌ മുഖര്‍ജി ഈ മഹാസമ്മേളനത്തിന്‌ തുടക്കമിടും.

അക്കാദമി പ്രസിഡന്റ്‌ ആയപ്പോള്‍ മുതല്‍ പെരുമ്പടവം ശ്രീധരന്‍ എന്ന സാഹിത്യകാരന്‍ നെഞ്ചിലേറ്റി നടന്ന ഒരു വലിയ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. മനസില്ലാ മനസോടെ അക്കാദമിയുടെ സാരഥ്യം ഏറ്റെടുക്കുമ്പോള്‍ മൂന്നു നാല്‌ ആശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു.

അടുത്ത സുഹൃത്തുക്കളോടും അക്കാദമി നിര്‍വാഹക സമിതിയോടും ആ സ്വപ്‌നങ്ങലെപറ്റി വാചാലനായി സംസാരിക്കുമായിരുന്നു അദ്ദേഹം. അവയില്‍ ഈറ്റവും വലുത്‌ ഒരു `വിശ്വ മലയാള മാമാങ്കം` നടത്തുക എന്നതായിരുന്നു. ക്രമേണ മാമാങ്കം മഹോത്സവമായി മാറി . എന്നാലും ആശയത്തിന്‌ മാറ്റം വന്നില്ല. മലയാള ഭാഷയിലേക്കും സാഹിത്യത്തിലേക്കും ലോക ശ്രദ്ധ തിരിക്കുന്ന ഒരു മഹാ സമ്മേളനം.

വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഭാഷയുടെയും സാഹിത്യത്തിന്റെയും കലയുടെയും സംഗമവേദികളായി തോന്നിപ്പിച്ച രണ്ടുമൂന്നു സാഹിത്യ പരിഷത്‌ സമ്മേളനങ്ങള്‍ കണ്ടതിന്റെ ഓര്‍മ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. ശ്രീധരന്‍ പറയുന്നു. `1957-ല്‍ കോട്ടയത്ത്‌ കൊണ്ടാടിയ പരിഷത്ത്‌ സമ്മേളനം എല്ലാ അര്‍ത്ഥത്തിലും ഒരു സാഹിത്യോത്സവമയിരുന്നു.'

സംസ്ഥാന തലത്തില്‍ നടന്ന ആ മഹോത്സവത്തിന്റെ പതിന്മടങ്ങ്‌ ശോഭയോടെ നടക്കുന്ന ഒരു മമാങ്കയിരുന്നു സാഹിത്യ അക്കാദമി പ്രസിഡന്റിന്റെ മനസ്സില്‍. അക്കാദമിയുടെ നിര്‍വാഹക സമിതി ആ ആശയത്തെ അംഗീകരിച്ചതോടെ ഒരു വലിയ സ്വപ്‌നം യഥാര്‍ത്ഥ്യമാകുന്ന ആവേശത്തില്‍ ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അതിനു പിന്തുണയും ധനകാര്യ മന്ത്രി ബജ്ജറ്റ്‌ പ്രസംഗത്തില്‍ സാമ്പത്തിക സഹായവും പ്രഖ്യാപിച്ചതോടെ ശരിക്കും ഓര്‍ വിശ്വ മാമാങ്കം തന്നെ എല്ലാവരും പ്രതീക്ഷിച്ചു. രണ്ടു നോബല്‍ സമ്മാന ജേതാക്കളെ പങ്കെടുപ്പികാനും തീരുമാനിച്ചു.

പക്ഷെ ചെലവ്‌ ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി ഗവണ്‍മെന്റ്‌ ാഗ്‌ദാനം ചെയ്‌ത തുക വെട്ടികുറച്ച സാഹചര്യത്തില്‍ ആ മോഹം സഫലമായില്ല. എങ്കിലും ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖ സാഹിത്യകാരന്മാര്‍ ഈ മഹോത്സവത്തില്‍ പങ്കെടുക്കും.

തലസ്ഥാന നഗരിയിലെ എട്ടു വേദികളില്‍ പരിപാടികള്‍ നടക്കും. നാല്‌ വേദികളില്‍ കല സാംസ്‌കാരിക പരിപാടികള അരങ്ങേറുമ്പോള്‍ മറ്റേ നാല്‌ വേദികളില്‍ സാഹിത്യ ചര്‍ച്ചകളും അനുബന്ധ പരിപാടികളും നടക്കുന്നതായിരിക്കും.

ഇ മഹോത്സവത്തില്‍ ഒരു delegate ആയി പങ്കെടുക്കാന്‍ താല്‌പര്യമുള്ള എഴുത്തുകാരും സഹത്യകരന്മാരും ബന്ധപെടുക. ബജറ്റ്‌ വെട്ടിക്കുറക്കല്‍ കാരണം യാത്രാകൂലി ലഭ്യമല്ല. പക്ഷെ തമാശ സൗകര്യവും ഭക്ഷണവും ലഭ്യമായിരിക്കും.
ഈ സമ്മേളനത്തില്‍ delegate അയി പങ്കെടുക്കാന്‍ താല്പര്യമുള്ള എഴുതുകാര സാഹിത്യ അക്കാദമിയുടെയു, മഹോത്സവ നിര്‍വഹണ സമിതിയുടെയും പ്രതിനിധിയായ Dr. ജോര്‍ജ് തോട്ടംവുമായി കഴിവതും വേഗം സമ്പര്‍ക്കം പുലര്‍ത്തുക.
 
George Thottam Ph.D.
Executive Director, HigherEd Facilitators &
Chairman, VKN Smaraka Trust
1300 Post Road, #312
Fairfield, CT 06824
203-814-093
gvt3535@yahoo.com
 
വിശ്വ മലയാള സമ്മേളനം ക്ടോബര്‍ 30, 31 നവംബര്‍ ഒന്ന്‌ തീയതികളില്‍ തിരുവനന്തപുരത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക