Image

ഓര്‍മ്മയില്‍ ഒരു വസന്തം-എബി തോമസ്

എബി തോമസ് Published on 05 October, 2012
 ഓര്‍മ്മയില്‍ ഒരു വസന്തം-എബി തോമസ്
2012 ഏപ്രില്‍ 1 ഞായറാഴ്‌ച്ച പതിവുപോലെ ഭാര്യയും, മക്കളുമോത്തു രാവിലെ 10 മണിക്ക് പള്ളിയിലേക്ക് പോയി.

പിന്നിലത്തെ ബെഞ്ചി
ല്‍ ഇരുന്നു. ഒരു സ്ത്രീ ഞങ്ങളുടെ ബെഞ്ചില്‍ ഞങ്ങളോടൊപ്പം പള്ളി ആരാധനയില്‍ ഇരിപ്പുണ്ടായിരുന്നു. ആരാധയില്‍ ശ്രദ്ധിക്കാറുള്ള ഞാന്‍ ആ സ്ത്രീ ആരാണെന്ന് ശ്രദ്ധിച്ചില്ലായിരുന്നു. ആരാധനയുടെ ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ സെക്രടറി പ്രത്യേക അറിയിപ്പുകള്‍ വായിച്ചു. അതിനു ശേഷം പള്ളിയില്‍ പുതുതായി വന്നിട്ടുള്ള അഥിതികളെ പരിചയപെടുത്തി. റാന്നിയില്‍ നിന്നും വന്നിട്ടുള്ള ബീനയെ പള്ളിക്കാര്‍ക്ക് പരിചയപ്പെടുത്തി. എന്റെ അടുത്തായി ഇരുന്ന സ്ത്രീ . അതെ 35 വര്‍ഷങ്ങള്‍ക്കുമുമ്പ് റാന്നി സെന്റ് തോമസ് കോളേജില്‍ അടുത്തടുത്ത ബെഞ്ചുകളില്‍ പഠിച്ച സുഹൃത്തുക്കള്. വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്റെ കണ്ണുകള്‍ക്ക് പിശക് പറ്റിയതായിരിക്കുമോ? എന്റെ ഗ്ലാസ് വെച്ച് ആ സ്ത്രീയെ നോക്കി. അതെ ബീന തന്നെ.

നല്ല സുഹൃത്തുക
ള്‍ ആയിരുന്ന ഞങ്ങള്‍ ഒരുനാള്‍ പിണങ്ങിയ സന്ദര്‍ഭം ഓര്‍മയില്‍ വന്നു. ബീന എന്നെ മനസ്സിലാക്കുമോ? എന്നെ തിരിച്ചറിയരുതെ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. ആരാധനയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. തമ്മില്‍ തമ്മില്‍ കൈയസൂചി കൊടുക്കുവാന്‍ തിരിഞ്ഞപ്പോള്‍ ബീന എന്റെ മുഖം കണ്ടുവോ? 35 വര്‍ഷം ആയില്ലേ? ഒരുക്കലും മനസ്സിലാക്കില്ല എന്ന് ഞാന്‍ എന്റെ മനസ്സില്‍ പറഞ്ഞു. എങ്ങനെയെങ്കിലും ആരാധന കഴിഞ്ഞാല്‍ മതിയയിരുന്നുവെന്നു ആഗ്രഹിച്ചു. എന്നെ കണ്ടു മനസ്സിലാക്കിയാല്‍ ആ വൈക്ലഭ്യം എന്നെ അലട്ടി.

ആരാധന കഴിഞ്ഞു. ഞാ
ന്‍ ഭാര്യയോടും മക്കളോടും പെട്ടെന്ന് വീട്ടില്‍ പോകാമെന്ന് പറഞ്ഞു. പക്ഷെ ഭാര്യ പറഞ്ഞു . റാന്നിയില്‍ നിന്നും വന്നിട്ടുള്ള ബീനയെ പരിചയപ്പെടണമെന്ന്. സ്ത്രീകളുടെ സ്വഭാവം അറിയില്ലേ? ഒരാളെ പരിച്ചയപെട്ടാല്‍ പിന്നെ സംസാരം നിര്‍ത്തില്ല. ഞാന്‍ ആകെ വിളറി. പെട്ടെന്ന് എന്റെ സുഹൃത്ത് ബാബു എന്തോ ആവശ്യത്തിനായി എന്നെ വിളിച്ചു. എന്തായാലും അത് നന്നായി. ബീന എന്നെ പരിച്ചയപെടത്തില്ലല്ലോ. ബാബുവിനോടു മനസ്സില്‍ നന്ദി പറഞ്ഞു.ഞങ്ങള്‍ ഫെല്ലോഷിപ് ഹാളിലേക്ക് നടന്നു. ഞങ്ങള്‍ കാപ്പിയെടുത്തു ഒരു മൂലയിലേക്ക് മാറി ജോലി കാര്യങ്ങളെപ്പറ്റി സംസാരിച്ചു. അപ്പോള്‍ ഇതാ എന്റെ ഇളയ മകള്‍ എന്നെ പള്ളിയുടെ മുന് ഭാഗത്തേക്ക് വിളിച്ചുകൊണ്ടു പോയി. ബീന പോയി കാണുമായിരിക്കും? ഞാന്‍ മകളോട് ചോദിച്ചു . റാന്നിയില്‍ നിന്നും വന്ന ആന്റി പോയോ? അപ്പോള്‍ മോള്‍ പറഞ്ഞു ചാച്ചനെ കാണുവാനായി അമ്മയോടൊപ്പം കാത്തു നില്ക്കുന്നതായി. നെഞ്ചില്‍ കൂടി കൊല്ല്യന് മിന്നുന്നതുപോലെ തോന്നി. ആകെ വിയര്‍ത്തു. ബീന എന്നെ മനസ്സിലാക്കുമോ? പഴയ പിണക്കത്തിന്റെ കഥ പറയമോ? അതോ പറഞ്ഞു കാണുമോ? തമ്മില്‍ കണ്ടപ്പോള്‍ ആശ്വാസമായി. മസ്സിലായില്ലല്ലോ. പക്ഷെ പേര് ചോദിച്ചപ്പോള്‍ എതു കോളജില്‍ ആണ് പഠിച്ചത് എന്ന് ചോദിച്ചു. ചോദ്യത്തില് എന്തോ ഒരു ഒളിക്കളി ഉണ്ടായിരുന്നോ?

തിരികെ വീട്ടിലേക്കു പോകുമ്പോ
ള്‍ ചൈനീസ് ഫാസ്റ്റ് ഫുഡ് ഷോപ്പില്‍ കയറി ഭാര്യ ഓര്‍ര്‍ ചെയ്ത ഫുഡ് വാങ്ങി. സാധാരണ 5 പ്ലേറ്റ് അന്ന് ഓര്‍ര്‍ ചെയ്യുക. ഇന്ന് എന്ത് പറ്റി 7 പ്ലേറ്റ് ഓര്‍ര്‍ ചെയ്യുവാന്. ചിലപ്പോഴൊക്കെ എന്റെ അനിയനും, ഭാര്യയും വീട്ടില്‍ വന്നു പോകാറുണ്ട്. അവര്ക്കായിരുക്കും 2 പ്ലേറ്റ് കൂടുതല് ഓര്‍ര്‍ ചെയ്തത്.

വീട്ടി
ല്‍ എത്തി. ചൈനീസ് ഫുഡ് ടയിനിംഗ് ടേബിളില്‍ വെച്ചു. ഡ്രസ്സ് മാറുവാന്‍ ഡ്രസ്സ് റൂമിലേക്ക് പോകുമ്പോള്‍ കോളിംഗ് ബെല്‍ ശബ്ദം കേട്ടു. ഞാന്‍ ചിന്തിച്ചു അനിയനായിരിക്കും വന്നതെന്ന്. പെട്ടെന്ന് വാതില്‍ തുറക്കുവനായി ഞാന്‍ മുന്‍വശത്തേക്ക് നടന്നു. വാതില്‍ തുറന്നു. ഞെട്ടി പോയി. പള്ളിയില്‍ കണ്ട ബീനയും, അവരുടെ മകനും ഇതാ മുന്‍പില്‍ നില്ക്കുന്നു.

ഇവ
ള്‍ എന്തിനു ഇവിടെ വന്നു? എന്താണ് ഈ വരവിന്റെ ഉദ്ദേശം? 35 വര്‍ഷം മുന്‍പ് ഉണ്ടായ പിണക്കം. അതിനു വാശി തീര്‍ക്കുവാണോ?

അപ്പോഴിതാ പിന്നി
ല്‍ നിന്നും എന്റെ ഭാര്യയുടെ ശബ്ദം ബീനാ കയറി വരൂ. ഭാര്യ എന്നോട് പറഞ്ഞു ബീനയും മകനെയും ഞാന്‍ ഇന്ന് ഉച്ച ഊണിനു ക്ഷണിച്ചിരുന്നുവെന്ന്.എന്തയാലും അഥിത്യ മര്യാദ കാട്ടെണ്ടേ? ഞാന്‍ രണ്ടും കല്‍പ്പിച്ചു പറഞ്ഞു. ബീനാ ഇരിക്കൂ. ഭാര്യയോടു ഭക്ഷണം വിളമ്പുവാന്‍ ആവശ്യപ്പെട്ടു.

അപ്പോ
ള്‍ ബീന എന്നോട് ചോദിച്ചു എന്ന് ദിവസം ഇതാണ് എന്ന്? ഞാന്‍ ഏപ്രില്‍ ഒന്ന്. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണ്? ഞാന്‍ ഒന്ന് ഞെട്ടി. 1977 ഏപ്രില്‍ ഒന്നാം തിയതി വെള്ളിയാഴ്ച , അതും ബീനയുടെ ജന്മദിനാഘോഷവേളയില്‍ നടന്ന സംഭവത്തിനു പ്രതികാരം ചോദിക്കാനാണോ? ഒരായിരം ചിന്തകളുമായി നില്‍കെ, ബീന എന്നോട് പറഞ്ഞു ഊണിനു മുന്പ് ഒരു 'ക്ഷമാപണം' നടത്തുവാനായിട്ടാണ് വന്നത് എന്ന്.

ലോക വിഡ്ഢി ദിനത്തി
ല്‍ ബീനക്ക് ഞാന്‍ അയച്ച രേജിസ്‌റെര്‍ട് പാര്‍ല്‍ ബീന ഒപ്പിട്ടു വാങ്ങിയതും, ജന്മദിന സമ്മാനമായി തനിക്കു കിട്ടിയ കേക്ക് എന്തായിരുന്നുവെന്നും അവര്‍ വിശദീകരിച്ചു. വളരെ സൂക്ഷ്മതയോടു പാക്ക് ചെയ്തു ഏതാണ്ട് 200 ഗ്രാം തൂക്കമുള്ള കവറിനു മുകളില്‍  happy birthday എന്ന് എഴുതിയിട്ടുണ്ടായിരുന്നു. വളരെ ആകംഷയോട് തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച 'ചാണകം'. ആവേശത്തില്‍ തുറന്നപ്പോള്‍ കയ്യില്‍ മുഴുവനായി ചാണകം പുരണ്ടു. വലിയ ദുര്‍ഗന്ധം. തന്റെ അമ്മ അടുക്കളയില്‍ നിന്നും വന്നു ബീനയോടു ചോദിച്ചു. പോസ്റ്റ്മാന്‍ കൊണ്ടു തന്ന പാര്‍ല്‍ എന്തായിരുന്നുവെന്ന്? കയ്യില്‍ ചാണകം പുരണ്ടു പുലിപോലെ നില്ക്കുന്ന ബീന പാര്‍ല്‍ അമ്മയെ കാട്ടി. ഈ നീചകൃതം ആരാണ് ചെയ്തത്? അന്നത്തെ ദിവസത്തിന്റെ പ്രത്യേകത ബീനയുടെ ജന്മദിനം എന്നതിലുപരി ലോക വിഡ്ഢി ദിനമാണെന്ന് ഓര്‍ത്തിരുന്നില്ല!

അടക്കാനാവാത്ത ദേഷ്യം കടിച്ചു പിടിച്ചു, വിതുമ്പുന്ന മനസ്സുമായി തനിക്കു കാട്ടിയ പിറന്നാ
ള്‍ സമ്മാനവുമായി എന്റെ മക്കപ്പുഴയിലുള്ള വീട്ടിലേക്കു വന്നു. പൊട്ടി കരഞ്ഞുകൊണ്ട് എന്റെ അപ്പായോടും അമ്മയോടും ഞാന്‍ അയച്ച ചാണകം അവരെ കാട്ടി വിവരിച്ചു.

കൂടുതലൊന്നും എന്നോട് ചോദിച്ചില്ല. ദേഷ്യം കൊണ്ട് കലി തുള്ളിയ അപ്പാ തല്ലുമോ എന്ന് പേടിച്ചു. കൂടുത
ല്‍ വിശദീകരണം ആവശ്യപെട്ടില്ല..ഇനിയും മേലില്‍ ഇതുപോലെ സംഭവിക്കില്ല എന്നും, ചാണകപ്പൊതി അയച്ചതിന് ബീനയോടു മാപ്പ് പറയാനും എന്റെ അപ്പാ ആവശ്യപ്പെട്ടു. ഞാന്‍ മാപ്പ് ചോദിച്ചു.

35 വ
ര്‍ഷത്തിനു ശേഷം ഞങ്ങള്‍ വീണ്ടും കാണുന്നത് ഏപ്രില്‍ ഒന്ന് 2012 സെന്റ് പോള്‍സ് മാര്‍ത്തോമ പള്ളിയില്‍ വെച്ചുആയിരുന്നു. അന്ന് ഞാന്‍ ചെയ്തത് ഏപ്രില്‍ ഫൂള്‍ ആക്കനായിരുന്നുവെന്നു പിന്നീടാണ് ബീന മനസ്സിലാക്കിയത്. തിരിച്ചു എന്നോടും ഒരു മാപ്പ് പറഞ്ഞു ബീനയും മകനും ഞങ്ങളോടൊത്തു സന്തോഷമായി ഭക്ഷണം കഴിച്ചു അവരുടെ സഹോദരിയുടെ വീട്ടിലേക്കു മടങ്ങി.

അനുഭവ കുറിപ്പ് അയച്ചത്: എബി തോമസ്
ഡാലസ്, ടെക്‌സാസ്.
 ഓര്‍മ്മയില്‍ ഒരു വസന്തം-എബി തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക