Image

പെഷവാറില്‍ ബോംബ് സ്‌ഫോടനം: 4 മരണം

Published on 25 May, 2011
പെഷവാറില്‍ ബോംബ് സ്‌ഫോടനം: 4 മരണം
പെഷവാര്‍: പാകിസ്താനിലെ പെഷവാറിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 4 പോലീസുകാര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പെഷവാറിലെ പോലീസിന്റെ കുറ്റാന്വേഷണ വിഭാഗം ഓഫീസിലാണ് സ്‌ഫോടനമുണ്ടായത്. അല്‍ ഖ്വൊയ്ദ, താലിബാന്‍ എന്നീ തീവ്രവാദി സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കരുതുന്നു. പാകിസ്താനിലെ വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണം അടക്കം തീവ്രവാദികള്‍ ഈമാസം നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്. അമേരിക്കന്‍ എംബസി തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക