Image

മലയാളി പെണ്‍കുട്ടിക്ക്‌ അപൂര്‍വ്വനേട്ടം: ആഷ്‌ലി ചോരത്ത്‌ `വാലിഡിക്‌ടോറിയന്‍'

ബിനു ചിലമ്പത്ത്‌ Published on 21 August, 2011
മലയാളി പെണ്‍കുട്ടിക്ക്‌ അപൂര്‍വ്വനേട്ടം: ആഷ്‌ലി ചോരത്ത്‌ `വാലിഡിക്‌ടോറിയന്‍'
ഫ്‌ളോറിഡ: അവാര്‍ഡുകളുടെ തിളക്കത്തില്‍ മലയാളിത്തം കൈവിടാതെ ഒരു പെണ്‍കുട്ടി വീണ്ടും പുരസ്‌കാരത്തിളക്കത്തില്‍. ഫ്‌ളോറിഡ ബ്രോവാഡ്‌ കൗണ്ടി ഹൈസ്‌കൂളില്‍ നിന്ന്‌ 5.47 ഏ.ജ.അ നേടി ഗ്രാജുവേറ്റ്‌ ചെയ്‌ത ആഷ്‌ലി ചോരത്ത്‌, ബ്രോവാഡ്‌ കോളേജില്‍ നിന്നും അഡ്വാന്‍സ്‌ പ്‌ളേസ്‌മെന്റ്‌ ബയോളജിയില്‍ അസോസിയേറ്റ്‌ ഡിഗ്രിയില്‍ ഡിസ്റ്റിംഗ്‌ഷനും കരസ്ഥമാക്കിയാണ്‌ അപൂര്‍വ്വനേട്ടം കൈവരിച്ചത്‌ ഫ്‌ളോറിഡ ഡേവിസിറ്റിയില്‍ താമസിക്കുന്ന മറൈന്‍ എഞ്ചിനിയറായിരുന്ന സിറിള്‍, ടെസ്സി ദമ്പതികളുടെ പുത്രിയാണ്‌ ആഷ്‌ലി ചോരത്ത്‌.

സ്‌കൂളില്‍ ഫ്യൂച്ചര്‍ ഡോക്‌ടേഴ്‌സ്‌ ഓഫ്‌ അമേരിക്കാ ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റ്‌, ഇന്റെര്‍ നാഷണല്‍ ക്ലബ്ബ്‌ പ്രസിഡന്റ്‌, നാഷണല്‍ ഓണര്‍ സൊസൈറ്റി ക്ലബ്ബ്‌ പ്രസിഡന്റ്‌, സ്‌കൂള്‍ ഓണേഴ്‌സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌, തുടങ്ങി നിരവധി ക്ലബ്ബുകളുടെ നേതൃസ്ഥാനത്തിലും, സണ്‍ഡേ സ്‌കൂള്‍ ടീച്ചര്‍, ലൈബ്രേറി, ഹോസ്‌പിറ്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലും സേവന സന്നദ്ധ സംഘടനകളിലും ആഷ്‌ലി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. മാത്തമാറ്റിക്‌സ്‌ ടീച്ചറായി പ്രവര്‍ത്തിച്ചതിന്‌ അമേരിക്കന്‍ പ്രസിഡന്റിന്റെ വോളണ്ടിയര്‍ സര്‍വ്വീസ്‌ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്‌.

ഒരു പത്രപ്രവര്‍ത്തകകൂടിയായ ഈ കൊച്ചുമിടുക്കി സ്‌കൂള്‍ പത്രത്തിന്റെ എഡിറ്റര്‍ പദവിക്ക്‌ പുറമെ സണ്‍സെന്റിലിന്റെ ടീന്‍ ലിങ്കിന്റെ ലേഖികകൂടിയാണ്‌. നിരവധി ലേഖനങ്ങളുടേയും കവിതകളുടേയും രചയിതാവുമാണ്‌ ആഷ്‌ലി. 2010ല്‍ ബന്‍ലി യൂണിവേഴ്‌സിറ്റിയും ടൈം മാഗസിനും ചേര്‍ന്ന്‌ ആഗോലതലത്തിലെ മിടുക്കരായ 25 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തതില്‍ ആഷ്‌ലിയുമുണ്ടായിരുന്നു. 2010 ജൂണ്‍ മാസത്തില്‍ ടൈം മാസികയില്‍ ചിത്രം അച്ചടിച്ച്‌ വന്നത്‌ ഒരു നേട്ടമായും എല്ലാവരും കാണുന്നു.

എല്‍ക്‌സ്‌ സ്‌കോളര്‍ഷിപ്പ്‌, കോംകാസ്റ്റ്‌ ലീഡേഴ്‌സ്‌ സ്‌കോളര്‍ഷിപ്പും, ലോവ്‌സ്‌ സ്‌കോളര്‍ഷിപ്പും, സാം വാര്‍ട്ടണ്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ഫോര്‍ഡ്‌ സല്യൂട്ട്‌ സ്‌കോളര്‍ഷിപ്പും, നാഷണല്‍ ഓണര്‍ സൊസൈറ്റി, കോമണ്‍ നോളജ്‌ എന്നീ സ്‌കോളര്‍ഷിപ്പും ആഷ്‌ലിക്ക്‌ ലഭിച്ചിട്ടുണ്ട്‌. യൂണിവേഴ്‌സിറ്റി ഓഫ്‌ ഫ്‌ളോറിഡ സമര്‍ത്ഥരായ 16 വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കുന്ന ലോംബാര്‍ഡി സ്‌കോളര്‍ഷിപ്പും, യൂണിവേഴ്‌സിറ്റി ഓഫ്‌ മിയാമിയുടെ മുഴുവന്‍ ഫീസ്‌ ആനുകൂല്യത്തോടെയുള്ള അംഗീകാരവും (ഹാമണ്ട്‌ സ്‌കോളര്‍ഷിപ്പ്‌)നേടിയിട്ടുണ്ട്‌.

പെന്‍സില്‍ വേനിയ സ്റ്റേറ്റ്‌ കോളേജില്‍ ആറ്‌ വര്‍ഷത്തെ മെഡിക്കല്‍ പ്രോഗ്രാമില്‍ അഡ്‌മിഷന്‍ ലഭിച്ച ആഷ്‌ലി പീഡിയാട്രിക്‌ ഒഫ്‌ത്താല്‍മോളജിയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നു. ഏകസഹോദരന്‍ ഫിലിപ്പ്‌ സൗത്ത്‌ ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റിയിലും, ഏക സഹോദരി ആലിസല്‍ മൂന്നാംതരത്തിലും വിദ്യാര്‍ത്ഥിയാണ്‌.
മലയാളി പെണ്‍കുട്ടിക്ക്‌ അപൂര്‍വ്വനേട്ടം: ആഷ്‌ലി ചോരത്ത്‌ `വാലിഡിക്‌ടോറിയന്‍'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക