Image

യോങ്കേഴ്‌സില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 22 August, 2011
യോങ്കേഴ്‌സില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം
ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരെ ഏകോപിപ്പിച്ചുകൊണ്ട്‌ `ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ യോങ്കേഴ്‌സ്‌' എന്ന സംഘടനയുടെ നേതൃത്വത്തില്‍ യോങ്കേഴ്‌സിന്റെ ആസ്ഥാനമായ സിറ്റി ഹാളില്‍ വെച്ച്‌ ഓഗസ്റ്റ്‌ 13-ന്‌ രാവിലെ 10 മണിക്ക്‌ ഇന്ത്യയുടെ 65-മത്‌ സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയര്‍ത്തല്‍ ചടങ്ങും സംഘടനയുടെ പ്രസിഡന്റ്‌ ഹരിസിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നടത്തപ്പെട്ടു.

ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ആന്‍ഡ്രിയാ സ്റ്റ്യുവര്‍ട്ട്‌ കസിന്‍സ്‌, സ്റ്റേറ്റ്‌ അസംബ്ലി അംഗമായ മൈക്ക്‌ സ്‌പാനോ, ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച്‌ പി.കെ. മൊഹന്ത്‌, വെസ്റ്റ്‌ ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ റോബര്‍ട്ട്‌ അസ്റ്റോറിനോ, യോങ്കേഴ്‌സ്‌ സിറ്റി കൗണ്‍സില്‍ മൈനോറിറ്റി ലീഡറും, മേയര്‍ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികൂടിയായ ജോണ്‍ മര്‍ട്ടാഗ്‌, സിറ്റി കൗണ്‍സില്‍ മെമ്പര്‍ പട്രീഷ്യാ മഗ്‌ഡോ, സിറ്റി കൗണ്‍സില്‍ പ്രസിഡന്റ്‌ ചക്ക്‌ ലെന്‍സിക്‌, യോങ്കേഴ്‌സ്‌ പബ്ലിക്‌ സ്‌കൂള്‍ സൂപ്രണ്ട്‌ ബര്‍നാഡ്‌ പിയേറോ റാസിയോ, പബ്ലിക്‌ സ്‌കൂള്‍ പ്രസിഡന്റ്‌ പരേഷ്‌ പട്ടേല്‍, അമേരിക്കയിലെ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം, ഇന്ത്യന്‍ അമേരിക്കന്‍ കൗണ്‍സില്‍ ഓഫ്‌ യോങ്കേഴ്‌സിന്റെ സ്ഥാപകനും, ഇപ്പോഴത്തെ ബോര്‍ഡ്‌ ചെയര്‍മാനുംകൂടിയായ സാക്ക്‌ തോമസ്‌, സംഘടനയുടെ വൈസ്‌ പ്രസിഡന്റ്‌ റവ.ഡോ. വര്‍ഗീസ്‌ ഏബ്രഹാം, `പാവങ്ങളുടെ രക്ഷകന്‍' എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. ചാക്കോ, ന്യൂറോഷല്‍ സിറ്റി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ തോമസ്‌ കോശി, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ്‌ യോങ്കേഴ്‌സ്‌ പ്രസിഡന്റ്‌ എം.കെ. മാത്യൂസ്‌, വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി ഉമ്മന്‍, ബോര്‍ഡ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ ഉമ്മന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുകയും സ്വാതന്ത്ര്യദിനാശംസകള്‍ നേരുകയും ചെയ്‌തു.

സിറ്റി മേയറുടെ അഭാവത്തില്‍ സിറ്റി കൗണ്‍സില്‍ മൈനോരിറ്റി ലീഡര്‍ ജോണ്‍ മര്‍ട്ടാഗ്‌ പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം നിര്‍വഹിച്ചു. അടുത്ത മേയറായി മത്സരിക്കുന്ന അദ്ദേഹം സമീപ ഭാവിയില്‍ ഇന്ത്യക്കാര്‍ക്കും യോങ്കേഴ്‌സ്‌ സിറ്റിയില്‍ പ്രാതിനിധ്യം ലഭിക്കാന്‍ ശ്രമിക്കണമെന്ന്‌ ആഹ്വാനം ചെയ്‌തു.

പ്രസ്‌തുത ചടങ്ങില്‍ സമൂഹത്തിന്റെ വിവിധ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക്‌ സംഘടനയുടെ പ്രശംസാ ഫലകങ്ങളും, കൂടാതെ സിറ്റി മേയറുടേയും, കൗണ്ടി എക്‌സിക്യൂട്ടീവിന്റേയും സര്‍ട്ടിഫിക്കറ്റുകളും, അവാര്‍ഡുകളും നല്‍കി ആദരിക്കുകയുണ്ടായി.

പരിപാടിയുടെ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി പ്രവര്‍ത്തിച്ചത്‌ മിനി സാബു കുഴിക്കോട്ടില്‍ ആയിരുന്നു. സംഘടനയുടെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസര്‍കൂടിയായ തോമസ്‌ കൂവള്ളൂര്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

ഏഷ്യാനെറ്റ്‌, കൈരളി ടിവി, ചാനല്‍ 12ടിവി, ഇന്ത്യാനെറ്റ്‌ യു.എസ്‌.എ എന്നിവരും പ്രസ്‌തുത ചടങ്ങില്‍ സാന്നിധ്യംവഹിച്ചു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടുകൂടി സിറ്റി ഹാളില്‍ ഒരുക്കിയിരുന്ന സ്‌നേഹവിരുന്നിനുശേഷം പരിപാടികള്‍ സമാപിച്ചു. തോമസ്‌ കൂവള്ളൂര്‍ അറിയിച്ചതാണിത്‌.
യോങ്കേഴ്‌സില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക