Image

സിംഗപ്പൂരില്‍ ബൈക്കപകടത്തില്‍ യുവമലയാളി എഞ്ചിനീയര്‍ മരിച്ചു

Published on 18 October, 2012
സിംഗപ്പൂരില്‍ ബൈക്കപകടത്തില്‍ യുവമലയാളി എഞ്ചിനീയര്‍ മരിച്ചു
താമരശേരി: യുവ മലയാളി എഞ്ചിനീയര്‍ സിംഗപ്പൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു. കൂടത്തായ്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ അധ്യാപകന്‍ കോരങ്ങാട്‌ കീഴേടത്ത്‌ ജോണിന്റെ മകന്‍ അനൂപ്‌ ജോ(23) ആണ്‌ മരിച്ചത്‌.

ചൊവ്വാഴ്‌ച രാത്രി സിംഗപ്പൂരില്‍ അനൂപ്‌ സഞ്ചരിച്ച ബൈക്കില്‍ ട്രക്കിടിച്ചാണ്‌ അപകടമുണ്‌ടായതെന്നാണ്‌ ബന്ധുക്കള്‍ക്ക്‌ ലഭിച്ചവിവരം.

സിംഗപ്പൂരിലെ മൈക്രോണ്‍ കമ്പനിയില്‍ അസിസ്റ്റന്റ്‌ കമ്പ്യൂട്ടര്‍ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു അനൂപ്‌. സംസ്‌ക്കാരം വ്യാഴാഴ്‌ച(ഒക്‌ടോബര്‍ 18) താമരശേരി മേരിമാതാ കത്തീഡ്രലില്‍ നടക്കും. മാതാവ്‌: എന്‍.ജെ. ആലീസ്‌(ഡപ്യൂട്ടി ഹെഡ്‌മിസ്‌ട്രസ്‌, ജിവിഎച്ച്‌എസ്‌എസ്‌ താമരശേരി). സഹോദരി: അനിത ജോണ്‍(സെന്റ്‌ ജോസഫ്‌സ്‌ ദേവഗിരി കോളജ്‌, കോഴിക്കോട്‌).
സിംഗപ്പൂരില്‍ ബൈക്കപകടത്തില്‍ യുവമലയാളി എഞ്ചിനീയര്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക