Image

ഉറക്കക്കുറവ്‌ ഓര്‍മ്മ ശക്തി നഷ്‌ടപ്പെടുത്തുമെന്ന്‌

Published on 20 October, 2012
ഉറക്കക്കുറവ്‌ ഓര്‍മ്മ ശക്തി നഷ്‌ടപ്പെടുത്തുമെന്ന്‌
ലണ്ടന്‍: എട്ടുമണിക്കൂര്‍ ഉറക്കം ലഭിക്കേണ്ട സ്ഥാനത്ത്‌ ആറുമണിക്കൂര്‍ ഉറങ്ങിയാലും ഓര്‍മ്മ ശക്തി നഷ്‌ടപ്പെടുത്തുമെന്ന്‌ കണ്ടെത്തല്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ വിദഗ്‌ധര്‍ നടത്തിയ ഗവേഷണത്തിലാണ്‌ , ചെറിയ ഉറക്കനഷ്ടം പോലും സ്‌മൃതിനാശത്തിനു കാരണമാകുമെന്ന്‌ തെളിയിച്ചത്‌. ഉണര്‍ന്നിരിക്കുമ്പോള്‍ തലച്ചോര്‍ നൂറുകൂട്ടം കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നു. ആ സമയത്ത്‌ വിവരങ്ങള്‍ തലച്ചോറില്‍ ശരിയാംവിധം അടുക്കിവെക്കാന്‍ സാധിക്കാറില്ല. ഉറക്കത്തിലാണ്‌ ഈ അടുക്കിവെക്കല്‍ നടക്കുന്നത്‌. ഉറക്കനഷ്ടം കാരണം തലച്ചോറില്‍നിന്ന്‌ നഷ്ടപ്പെട്ട ഒരു വിവരം പിന്നീടൊരിക്കലും തിരിച്ചുവരുന്നില്ല. ഇതിനര്‍ഥം, ഒരുദിവസം ഉറങ്ങാതിരുന്നതിന്‌ അടുത്ത ദിവസം കൂടുതലുറങ്ങിയാല്‍ മതിയെന്ന സാധാരണ ചിന്താഗതി തെറ്റാണെന്നാണ്‌.

ന്യൂ ഒര്‍ലീന്‍സില്‍ സംഘടിപ്പിച്ച സൊസൈറ്റി ഫോര്‍ ന്യൂറോ സയന്‍സിന്‍െറ വാര്‍ഷിക സമ്മേളനത്തിലാണ്‌ പഠനം അവതരിപ്പിച്ചത്‌.
ഉറക്കക്കുറവ്‌ ഓര്‍മ്മ ശക്തി നഷ്‌ടപ്പെടുത്തുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക