Image

അമിത വണ്ണം നിയന്ത്രിക്കാന്‍ മത്സ്യഫെഡ്‌ മരുന്ന്‌ പുറത്തിറക്കി

Published on 20 October, 2012
അമിത വണ്ണം നിയന്ത്രിക്കാന്‍ മത്സ്യഫെഡ്‌ മരുന്ന്‌ പുറത്തിറക്കി
കോഴിക്കോട്‌: സ്‌ത്രീകള്‍ക്ക്‌ സന്തോഷിക്കാന്‍ മത്സ്യഫെഡിന്റെ പുതിയ മരുന്ന്‌. അമിതവണ്ണവും ശരീരത്തിലെ കൊഴുപ്പും നിയന്ത്രിക്കാന്‍ മത്സ്യഫെഡിന്റെ `കൈറ്റോണ്‍' ഗുളിക ഫലപ്രദമാണെന്ന്‌ അധികൃതര്‍ അറിയിച്ചു. കടല്‍ ചെമ്മീന്‍,ഞണ്ട്‌ എന്നിവയുടെ പുറന്തോടില്‍നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന `കൈറ്റോസാന്‍' ഉപയോഗിച്ചാണ്‌ മത്സ്യഫെഡിന്‍െറ കൊല്ലം നീണ്ടകര ഫാക്ടറിയില്‍ കൈറ്റോണ്‍ ഗുളിക നിര്‍മിക്കുന്നത്‌.

ആഹാരത്തിലെ മുഴുവന്‍ കൊഴുപ്പും കൈറ്റോണ്‍ വലിച്ചെടുത്ത്‌ പുറംതള്ളുന്നതിനൊപ്പം അമിതവണ്ണം കുറയാനും രക്തസമ്മര്‍ദം നിയന്ത്രിക്കാനും ഇത്‌ സഹായകമാണെന്ന്‌ മത്സ്യഫെഡ്‌ ജില്ലാ മാനേജര്‍ ടി.വി. രമേശന്‍ പറഞ്ഞു.

ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കിയില്‍ നടത്തിയ ഗവേഷണത്തില്‍ ചെമ്മീന്‍ തൊണ്ടിലടങ്ങിയ കൈറ്റോസാന്‍ അമിതവണ്ണം തടഞ്ഞ്‌ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഏറെ ഫലപ്രദമാണെന്ന്‌ സ്ഥിരീകരിച്ചതായി മത്സ്യഫെഡിന്‍െറ ലഘുലേഖയില്‍ പറയുന്നു.

ഭക്ഷണത്തിന്‌ അര മണിക്കൂര്‍മുമ്പ്‌ ശുദ്ധമായ പച്ചവെള്ളമോ,തിളപ്പിച്ചാറിയ ശുദ്ധജലമോ ഉപയോഗിച്ചേ ഗുളിക കഴിക്കാവൂ. മറ്റ്‌ പാനീയങ്ങള്‍ക്കൊപ്പം കഴിച്ചാല്‍ ഗുണം കുറയും. ഹൃദ്രോഗികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, തൈറോയിഡ്‌, പൈല്‍സ്‌ രോഗികള്‍ എന്നിവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കൈറ്റോണ്‍ കഴിക്കാവൂ. മത്സ്യഫെഡിന്‍െറ കൈറ്റോണിന്‌ 210 രൂപയെ വിലയുള്ളൂ. 140 രൂപക്ക്‌ 40 ഗുളികയുടെയും 105 രൂപക്ക്‌ 30 ഗുളികയുടെയും പാക്കറ്റുകള്‍ മത്സ്യഫെഡ്‌ പുറത്തിറക്കുന്നുണ്ട്‌.
Join WhatsApp News
SMITHA 2013-09-11 22:53:21
ഇതു മാർകെറ്റിൽ കിട്ടുമോ? എല്ലാ മെഡിക്കൽ ഷോപ്പ്കളിലും ലഭ്യമാണോ ?


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക