Image

അച്യുതാനന്ദന്റെ പ്രസ്‌താവന നിരുത്തരവാദപരം: ഹരികൃഷ്‌ണന്‍ നമ്പൂതിരി

ബിനോയി സെബാസ്റ്റ്യന്‍ Published on 23 August, 2011
അച്യുതാനന്ദന്റെ പ്രസ്‌താവന നിരുത്തരവാദപരം: ഹരികൃഷ്‌ണന്‍ നമ്പൂതിരി
മക്കാലന്‍(ടെക്‌സസ്‌): പത്‌മനാഭസ്വാമി ക്ഷേത്രനിധിവിവാദത്തോടനുബന്ധിച്ചു ഉത്രാടം തിരുനാള്‍ മാര്‍ത്താണ്‌ഡവര്‍മ്മയെ തസ്‌ക്കരനായി ചിത്രീകരിച്ചും ദേവപ്രശ്‌നത്തെ അവഹേളിച്ചും തികച്ചും നിരുത്തരവാദപരമായ പ്രസ്‌താവന നടത്തിയ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്ചുതാനന്ദന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നിയുക്ത ട്രസ്റ്റിയും ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗവുമായ ഹരികൃഷ്‌ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.

അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള അഞ്ചു വര്‍ഷത്തെ ഭരണംകൊണ്ടു കേരള ജനതയ്‌ക്കു എത്രയായിരം കോടി രൂപയുടെ കടബാധ്യത ഉണ്ടായി എന്നു മനസിലാക്കണം. രാജ്യവും സര്‍വ്വസംഗമസ്വത്തുക്കളും പത്‌മനാഭസ്വാമിക്കു സ്വമനസാസമര്‍പ്പിച്ചു നിതാന്തജാഗ്രത്തോടെ രാജ്യഭരണം നടത്തിവന്ന ധര്‍മ്മഷ്‌ഠരായ ഒരു രാജപരമ്പരയെ അധപതിച്ച വാക്‌പ്രയോഗത്തിലൂടെ അപമാനിക്കുവാന്‍ ശ്രമിച്ച അച്ചുതാനന്ദന്‍ കേരളജനതയുടെ മുമ്പില്‍ വെറുമൊരു രാഷ്‌ട്രീയകോമളിയായി മാറിയിരിക്കുകയാണെന്ന്‌ ഹരികൃഷ്‌ണന്‍ നമ്പൂതിരി പറഞ്ഞു. കേരള പിറവിക്കു ശേഷം അരനുറ്റാണ്ടു കഴിഞ്ഞപ്പോള്‍ കേരള ജനതയുടെ പൊതുകടം എണ്‍പത്തിയെണ്ണായിരം കോടി.യായി പെരുകി. നൂറ്റാണ്ടുകളായി തിരുവിതാംകൂര്‍ ഭരിച്ച പ്രജാക്ഷേമ തല്‌പരരായ തിരുവിതാംകൂര്‍ രാജവംശം ഭാവി തലമുറയുടെ ക്ഷേമാശൈ്വര്യങ്ങള്‍ക്കു കരുതിവച്ചത്‌ ലക്ഷം കോടികളുടെ സ്വത്താണെന്ന വസ്‌തുത അച്ചുതാനന്ദന്‍ വിസ്‌മരിക്കരുത്‌. അതുകൊണ്ടു സ്വന്തം തെറ്റു മനസിലാക്കി അച്ചുതാനന്ദന്‍ മുഴുവന്‍ മലയാളികളോടും മാപ്പു പറയണം. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍ വസിക്കുന്ന എല്ലാ ഹൈന്ദവവിശ്വാസികളും സംഘടനകളും അച്ചുതാനന്ദന്റെ പ്രസ്‌താവനയോടു പ്രതികരിക്കുവാന്‍ അദേഹം ആവശ്യപ്പെട്ടു.
അച്യുതാനന്ദന്റെ പ്രസ്‌താവന നിരുത്തരവാദപരം: ഹരികൃഷ്‌ണന്‍ നമ്പൂതിരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക