Image

മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ കിക്ക്‌ ഓഫ്‌ ഡാളസില്‍ നടന്നു

ജോയിച്ചന്‍ പുതുക്കുളം Published on 23 August, 2011
മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ കിക്ക്‌ ഓഫ്‌ ഡാളസില്‍ നടന്നു
ടെക്‌സാസ്‌: ഈ വര്‍ഷത്തെ മികച്ച ഫാമിലി ഷോ പരിപാടികളില്‍ ഒന്നായ മാവേലി എഫ്‌.എം 2011 സെപ്‌റ്റംബര്‍ 24 നു ഗാര്‍ലന്റ്‌്‌ എംജിഎം ഓഡിറ്റോറിയത്തില്‍ വച്ച്‌ എന്‍ എസ്‌ എസ്‌ നോര്‍ത്ത്‌ ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നു.

ഈ പരിപാടിയുടെ കിക്ക്‌ ഓഫ്‌, ഡാലസിന്റെ പ്രാന്തപ്രദേശമായ ദി കോളനി സിറ്റിയിലെ സമ്മിറ്റ്‌ സെന്റര്‍ കോണ്‍ഫറന്‍സ്‌ ഹാളില്‍ വര്‍ണശബളമായ ചടങ്ങില്‍ വച്ച്‌ മാവേലി എഫ്‌.എം 2011 ഫാമിലിഷോയുടെ ഇവെന്റ്‌ സ്‌പോണ്‍സര്‍ ചാള്‍സ്‌ ഇന്‍ഷുറന്‍സ്‌ കമ്പനി സി.ഇ.ഒ ചാള്‍സ്‌്‌ വര്‍ഗീസിന്‌ എന്‍എന്‍എസ്‌എസ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ പ്രസിഡന്റ്‌ മല്ലിക രാധാകൃഷ്‌ണന്‍, ആദ്യ ടിക്കറ്റ്‌ നല്‍കി ഉത്‌ഘാടനം ചെയ്‌തു. അനേകം എന്‍.എസ്‌.എസ്‌ കുടുംബാങ്ങളും മറ്റു സ്‌പോണ്‍സര്‍മാരും ഈ പ്രോഗ്രാമിന്റെ വിജയത്തിനായി ആശംസകള്‍ അറിയിച്ചു.

സെക്രട്ടറി രശ്‌മി വികാസ്‌ സ്വാഗതം നേര്‍ന്ന പരിപാടിയില്‍ ഡോ. ശ്രീകുമാര്‍, ബൈജു നായര്‍, രമണി സുരേഷ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഈ പരിപാടിയുടെ വിജയത്തിനായി അക്ഷീണം പ്രായത്‌നിക്കുവനായി എന്‍ എസ്‌ എസ്സിന്റെ ഭാരവാഹികളായ സുരേഷ്‌ അച്യുതന്‍, രമ്യ ഉണ്ണിത്താന്‍, ദിനേശ്‌ മധു എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളായ കാര്‍ത്തിക, മനോജ്‌ കൃഷ്‌ണന്‍, സുധീര്‍, അരുണ്‍, രമ, സിന്ധു, രാധിക സജിത്ത്‌, രഞ്‌ജിത്ത്‌ നായര്‍, രാധാകൃഷ്‌ണ പണിക്കര്‍, പ്രമോദ്‌ നായര്‍ എന്നിവരും ആഹ്വാനം ചെയ്‌തു.

കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ റഹ്‌മാന്‍, യുവത്വത്തിന്റെ പ്രതീകവും നല്ല സിനിമയുടെ പ്രതീക്ഷയുമായ വിനീത്‌ ശ്രിനിവാസന്‍, സ്വാഭാവിക അഭിനയത്തിന്റെ വക്താക്കളും യുവതാരങ്ങളുമായ ജ്യോതിര്‍മയി, മഞ്‌ജൂ പിള്ള, ധന്യ മേരി വര്‍ഗീസ്‌, രമ്യനമ്പീശന്‍ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ഈ പരിപാടി കുടുംബ സദസ്സുകള്‍ക്ക്‌ രസിക്കുന്നതാക്കാന്‍ വേണ്ട എല്ലാ തയ്യാറെടുപ്പുകളും ചെയ്‌തു വരുന്നു.

വിനീതിനോടൊപ്പം പാടാന്‍ ശക്തമായ ശബ്ദത്തിനുടമയായ സയനോരയും, സച്ചിന്‍ വാര്യര്‍, ഷാന്‍ റഹ്‌മാന്‍ എന്നിവരും ഉണ്ട്‌. ഹാസ്യകലയുടെ അത്യുന്നത പാഠശാലയായ കലാഭവനില്‍ നിന്നും വരുന്ന കലാഭവന്‍ ജിന്റോ, പ്രകാശ്‌ കുടപ്പനകുന്ന്‌, പ്രദീപ്‌ലാല്‍, പ്രതിന്‌ജന്‍ എന്നിവരും മലയാള സിനിമ, സാംസ്‌കാരിക രംഗങ്ങളില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച മറ്റു കലാകാരന്മ്‌മാരായ ജേക്കബ്‌ ജോണ്‍, സണ്ണി സാമുഎല്‍ എന്നിവരെയും ചേര്‍ത്തുള്ള ഈ പരിപാടി സംവിധാനംചെയ്യുന്നത്‌ പ്രശസ്‌ത സിനിമ സംവിധായകനായ ജി.എസ്‌ വിജയന്‍ ആണ്‌. എല്ലാം കൊണ്ട്‌ വ്യത്യസ്‌തവും ഹൃദ്യവുമായ ഈ പരിപാടിയിലേക്ക്‌ ഡാലസ്‌ഫോര്‍ട്ട്‌വര്‌ത്തിലുള്ള എല്ലാ കലാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു. ഈ പരിപാടിയുടെ സാമ്പത്തിക ലാഭം എന്‍.എസ്‌.എസ്സിന്റെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്‌ ഓജസ്സും പ്രോത്സാഹനവും നല്‍കും.

ഈ പരിപാടിയുടെ പാസിനായി മല്ലിക രാധാകൃഷ്‌ണന്‍, സത്യജിത്‌ നായര്‍, ബൈജു നായര്‍, രശ്‌മി വികാസ്‌, സുരേഷ്‌ അച്യുതന്‍, സുധീര്‍ നായര്‍, രമണി സുരേഷ്‌, രാധ മന്മഥന്‍, കാര്‍ത്തിക അരുണ്‍, ദിനേശ്‌ മധു, എന്നിവരുമായി ബന്ധപ്പെടുക.
മാവേലി എഫ്‌.എം 2011 ഫാമിലി മെഗാഷോ കിക്ക്‌ ഓഫ്‌ ഡാളസില്‍ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക