Image

മീന്‍പിടിത്തം ഹിന്ദുക്കളുടെ മാത്രം അവകാശമാക്കണമെന്ന് തൊഗാഡിയ

Published on 28 October, 2012
മീന്‍പിടിത്തം ഹിന്ദുക്കളുടെ മാത്രം അവകാശമാക്കണമെന്ന് തൊഗാഡിയ
തൃപ്രയാര്‍: കടലില്‍നിന്ന് മീന്‍പിടിക്കാനുള്ള അവകാശം ഹിന്ദുക്കള്‍ക്കു മാത്രമാണെന്ന് വിശ്വഹിന്ദു പരിഷത്ത് അന്തര്‍ദേശീയ വര്‍ക്കിങ് പ്രസിഡന്‍റ് ഡോ. പ്രവീണ്‍ തൊഗാഡിയ. ഇതിനായി നിയമനിര്‍മ്മാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തൊഗാഡിയ.

രാജ്യത്തെ കടല്‍ ഹിന്ദുക്കളുടേതായിരുന്നു. എന്നാല്‍, ഇപ്പോള്‍ കടലും കടല്‍ത്തീരവും തൊഴിലും ജീവിതവും ഹിന്ദുവിന് നഷ്ടമായി. കേരളത്തില്‍ എത്ര കിലോമീറ്റര്‍ കടല്‍ത്തീരം ഹിന്ദുവിനുണ്ട്? തീരത്ത് ഒരു ഹിന്ദു പോലുമില്ലാത്ത ഗ്രാമങ്ങളുണ്ട്. കടല്‍ത്തീരം ഹിന്ദുവിന്‍േറതാണ്; അത് തിരിച്ചുപിടിക്കണം -തൊഗാഡിയ ആവശ്യപ്പെട്ടു.

ഹൈന്ദവ മത്സ്യത്തൊഴിലാളികള്‍ക്കായി സാമ്പത്തികപദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കണം. ആധുനിക ബോട്ടുകള്‍, സൂക്ഷിപ്പുസംവിധാനം, കയറ്റുമതിസൗകര്യം എന്നിവ ലഭ്യമാക്കണം. ഇതിനായി പ്രക്ഷോഭം നടത്തണമെന്ന് തൊഗാഡിയ ആഹ്വാനം ചെയ്തു.

സ്വാമി തേജസ്വരൂപാനന്ദസരസ്വതി അധ്യക്ഷത വഹിച്ചു. മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന പ്രസിഡന്‍റ് എന്‍.പി. രാധാകൃഷ്ണന്‍ ആമുഖപ്രസംഗവും സീമാജാഗരണ്‍ അഖിലഭാരതീയ സഹസംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി. വിഷ്ണുഭാരതീയസ്വാമി, മത്സ്യപ്രവര്‍ത്തകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ്ബാബു, വൈസ് പ്രസിഡന്‍റുമാരായ പ്രമീള സുദര്‍ശനന്‍, കെ. പ്രദീപ്കുമാര്‍, കെ.ജി. രാധാകൃഷ്ണന്‍, ഖജാന്‍ജി ഒ.എന്‍. ഉണ്ണി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.വി. ശ്രീനിവാസന്‍ എന്നിവരും പ്രസംഗിച്ചു. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക