Image

ഓളങ്ങള്‍ തിരമാലകള്‍ (കഥ)-എബി തോമസ്

എബി തോമസ്, ഡാലസ്. Published on 31 October, 2012
ഓളങ്ങള്‍ തിരമാലകള്‍ (കഥ)-എബി തോമസ്

കോശി സ
ര്‍ ഇന്ത്യയില്‍ നിന്നും വന്നിട്ട് വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞു. നാട്ടിലെ അടിപൊളി ജീവിതം ഒരു നിമിഷം ഓര്‍ത്തു പോയി. നാട്ടില്‍ ഉയര്‍ന്ന ഉദ്യോഗം. സര്‍ക്കാര്‍ ഓഫീസര്. വല്ലപ്പോഴും ഓഫീസില്‍ പോയാല്‍ മതി. താമസിച്ചാല്‍ തന്റെ ഒപ്പിടാന്‍ തൊമ്മന് ഉണ്ട്. മേലധികാരികള്‍ ആരെങ്കിലും വിളിച്ചാല്‍ തൊമ്മന് അത് വേണ്ട വിധത്തില്‍ പറഞ്ഞുകൊള്ളും.രാവിലെ ബാറ് (വിദേശ മദ്യഷാപ്പ്) തുറക്കാതെ വീട്ടില്‍ നിന്നും ഇറങ്ങില്ല. ഒരു ലാര്‍ജു എങ്കിലും അടിക്കാതെ എങ്ങിനെ ഓഫീസില്‍ പോകും. രാവിലെ എല്ലാ കാര്യങ്ങളും ഒതുക്കിയിട്ടു വേണ്ടേ ഓഫീസില്‍ പോകാന്? പോകാന് നേരത്ത് മൂന്നു നേരം ഭക്ഷണം മാത്രം കഴിച്ചു ടി വി യുടെ മുന്പില്‍ ഇരിക്കുന്ന ഭാര്യ വിലപിടിപ്പുള്ള കുറെ സാധങ്ങളുടെ ലിസ്റ്റ് ഭര്‍ത്താവിനെ ഏല്പ്പിക്കും. സര്‍ക്കാര്‍ ഓഫീസര്‍ അല്ലെ? എന്തിനു മടിക്കണം? അയല്വക്കത്തെ ജോണി സര്‍ വെറും വില്ലജ് ഓഫീസര്‍ ആണല്ലോ?എന്തും മാത്രം കാശ് വാരികൂട്ടുന്നു. പിന്നെതുകൊണ്ട് എന്റെ ഭര്‍ത്താവിനു ആയി കൂടാ? കാശിനു വേണ്ടി ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഭാര്യമാര്‍ ? ഈ ആര്‍ത്തി പിശാചിനെ കെട്ടി പോയല്ലോ എന്ന് ചിലപ്പോള്‍ര്‍തുപോയ്ട്ടുണ്ട്.

ഇപ്പോ
ള്‍ കോശി സര്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ മെഷീന് ഓപ്പറേറ്റര്‍ ആയി ജോലി ചെയ്യുന്നു. . ഭാര്യ റോസമ്മ ഒരു ഹെല്ത്ത് കെയറില്‍ ആയ ആയി വല്ലപ്പോഴും ജോലി. മലയാളിയുടെ സ്ഥാപനമായതിനാല്‍ പിരിച്ചു വിടുന്നില്ല എന്ന് മാത്രം! മക്കള്‍ നാല് പേര്. പണത്തിന്റെ ലഹരിയില്‍ വളര്‍ന്നത് കൊണ്ട് പഠിത്തത്തില്‍ നന്നേ പിറകിലും.സര്‍ക്കാര്‍ ഓഫീസര്‍ക്ക് നാട്ടില്‍ ആയിരുന്നുവെങ്കില്‍ ലക്ഷങ്ങള്‍ കൊടുത്ത് മക്കളെ ഡോക്ടര്‍ ആക്കാമായിരുന്നു. ഇതു അമേരിക്ക അല്ലെ? തിരികെ പോകാമെന്ന് പല വട്ടവും മസ്സില് കരുതി. ഉള്ളതെല്ലാം വിറ്റു പറക്കിയാണ് അമേരിക്കയില്‍ പോന്നത്. ഇവിടെയുള്ള സഹോദരന് പറഞ്ഞതനുസരിച്ചാണ് എല്ലാം വിട്ടത്. സഹോദരന് നല്ല മൊനല്ലെ? ആറു പേരെ തീറ്റി പോറ്റനമെങ്കില്‍ ഇക്കാലത്തെ ചെലവു? പോരാത്തതിന് അയാളുടെ ഭാര്യ അഞ്ചു പൈസാ വിറ്റു കൊടിക്കില്ല. എന്തിനു കുടുംബ കലഹം ഉണ്ടാക്കണം? അല്ലെങ്കില് തന്നെ ഇളയ സഹോദരിയെ കെട്ടിച്ചയക്കാന് വേണ്ടി അയച്ചു കൊടുത്ത പൈസയ്ക്ക് വേണ്ടിയുള്ള പ്രശ്‌നം തീര്ന്നില്ല.

അമേരിക്കയി
ല്‍ വന്നാല്‍ ഡോളര്‍ വാരമെന്നു കരുതി. ഇന്ത്യന് രൂപയേക്കാള്‍ 50 ഇരട്ടിയല്ലേ ഡോളര്. ഇങ്ങോട്ട് വരുമ്പോള്‍ തന്റെ ശിപായി പറഞ്ഞതോര്‍ക്കുന്നു 'സാറു അമേരികയില്‍ പോയി ഡോളര്‍ വാരും.അവധിക്ക് വരുമ്പോള്‍ എല്ലാവര്ക്കും ജോണി വാക്കെര്‍ ഗ്രീന്‍ കൊണ്ട് വരണമെന്ന്? മദ്യകുപ്പി കണ്ടിട്ട് വര്ഷം അഞ്ചു കഴിയുന്നു. നാട്ടിലായിരിക്കുമ്പോള്‍ ഓരോ ദിവസവും ജോലി തുടങ്ങുന്നത് ഒരു ലാര്ജു അടിച്ചിട്ടായിരുന്നു. പിന്നീട് വൈകിട്ട് ഏഴു മണിവരെ പല പല കക്ഷികളെ ശിപായി തോമ്മച്ചെന് തരപ്പെടുത്തികൊടുക്കും. കാര്യം സാധിക്കണമെങ്കില് കോശി സര് ചോദിക്കുന്നത് കൊടുക്കണം.ഓഫീസ് ഫയലുകളുടെ തീര്‍പ്പ് നടക്കുന്നത് ബാറില് (മദ്യഷാപ്പില്) വെച്ചു തന്നെ. കെട്ടു താലി പണയം വെച്ച് വരുന്ന എത്ര എത്ര പാവങ്ങളുടെ ശാപം വാങ്ങി കൂട്ടിയിട്ടുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള് കൊണ്ട് വന്ന കാശ് മുഴുവന് കാലിയായി. ഇനി ആദ്യം മുതല് തുടങ്ങണം. ധൂര്‍ത്തടിയുടെ കാര്യത്തില് ഭാര്യും മക്കളും അമേരിക്കക്കാരെ കടത്തി വെട്ടും.അവരെ പറഞ്ഞിട്ട് കാര്യമില്ലല്ലോ? നാട്ടില് വെച്ചു അവരുടെ ഇങ്ങിതത്തിനു വണങ്ങി എത്ര എത്ര പാവങ്ങളെ ദ്രോഹിച്ചിരിക്കുന്നു. ദൈവം തനിക്കു തന്ന നല്കിയ ശിക്ഷയാണ് അമേരിക്കന് വിസ.

ഓരോ മാസവും ബില്ലുകളുടെ എണ്ണം കൂടി വരുന്നു. ബില്ലുക
ള്‍ മാത്രമാണെങ്കില്‍ പോട്ടെ. ഒരു വശത്ത് കൂടി മക്കള് $250 500 വരെയുള്ള ടാഫിക് ടിക്കറ്റ് മാറി മാറി കൊണ്ടുവരും. പഠിച്ചില്ലെങ്കിലും, ജോലി ചെയ്തില്ലെങ്കിലും ഇങ്ങനെ അപ്പനെ ദ്രോഹിക്കാമോ? ഭാര്യയെ ജോലിക്ക് ഓരോ ദിവസവും ഉന്തി വിടണം. മഹാ മടിച്ചി. ഇവിടെയുള്ള ഏതു അസോസിയേഷന് സ്‌റ്റേജ് പരിപാടി നടത്തിയാലും കൂടിയ ടിക്കറ്റ് മതി റോസ്സമ്മക്ക്. അടുക്കളയില് തീ പുകഞ്ഞില്ലങ്കിലും സമൂഹത്തില് മാന്യത കാട്ടണ്ടേ?

10,12 മണിക്കൂറുക
ള്‍ നല്ല കട്ടി പണി ചെയ്തു വരുമ്പോള്‍ താന് തന്നെ വേണം അടുക്കള പണിയും ചെയ്യുവാന്. ഭാര്യ റോസ്സമ്മ കൂര്‍ക്കം വലിച്ചു ഉറങ്ങുകയായിരിക്കും. ടി വി യിലെ എല്ലാ സീരിയലും കണ്ടു വളരെ ക്ഷീണിതയായിരിക്കും? കൈരളി ചാനല് പോരഞ്ഞിട്ട് ഏഷ്യാനെട്ടും ഉണ്ട്. കഴിഞ്ഞ ദിവസം പറഞ്ഞു ഇമലയാളി പത്രത്തിന്റെ മലയാളം ടെലിവിഷന്‍ ചാനല് കൂടി ഓര്‍ര്‍ ചെയ്യണമെന്നു! ഭാര്യ പറഞ്ഞാല് ഓര്‍ര്‍ ചെയ്തു കൊടുക്കാതിരിക്കാന്‍ പറ്റുമോ? ഇത് അമേരിക്ക അല്ലെ? ഭാര്യയേയും മക്കളെയും അനുസരിക്കാതെ നിവൃത്തിയില്ലോല്ലോ? നാട്ടില് ആയിരിക്കുമ്പോള് അടുക്കളയില്‍ രണ്ടുപേര്, പുറം ജോലിക്ക് മറ്റൊരാള്, കൂടാതെ കാര്‍ ഓടിക്കുവാന്‍ ഒരു ഡ്രൈവറും. ഇപ്പോള് കമ്പനി ജോലിക്ക് പുറമേ അടുക്കളയും, പുറത്തുള്ള ജോലിയും, ഡ്രൈവറും ഞാന് തന്നെ. അനുഭവിച്ചല്ലേ തീരു?

ഓരോ ദിവസവും അങ്ങനെ തട്ടി മുട്ടി കഴിയുന്നു. കൈയിലുള്ള ക്രെഡിറ്റ് കാര്ഡ് എല്ലാം നിറഞ്ഞു. അടക്കേണ്ട ബില്ലുക
ള്‍ കിട്ടുമ്പോള്‍ കുറെ സമയം ഒരു മരവിപ്പുപോലെ തോന്നുമായിരുന്നു.പിന്നെ അത് ശീലമായി. ഓരോ ദിവസവും മെയില്‍ ബോക്‌സ് ഫുള്‍ ആണ്. എല്ലാം ബില്ലുകള്‍ തന്നെ. എന്റെ പരധികള്‍ ആരോട് പറയാന്? അല്ലെങ്കില് തന്നെ ആരുണ്ട് കേള്‍ക്കാന്? അവനവന്റെ കാര്യങ്ങള്‍ തന്നെ നടത്താന്‍ നന്നേ പാടുപെടുന്നു. പലപ്പോഴും നന്നേ ക്ഷീണം കൊണ്ട് ഉറങ്ങാന്‍ കിടക്കും. മറിഞ്ഞും തിരിഞ്ഞും കിടക്കുന്നതല്ലാതെ ഉറക്കം വരില്ല? എങ്ങനെ ഉറക്കം വരും? ഓരോ ബില്ലുകളും അടച്ചു തീരണമെങ്കില് 20 വര്‍ഷമെങ്കിലും എടുക്കും. ഓരോ ബില്ലിന്റെയും മിനിമം തുക തന്നെ അടയ്ക്കുവാന്‍ നന്നേ പാടുപെടുന്നു. വീടിന്റെ ലോണ് അടച്ചു തീരണമെങ്കില് ഇനിയും 27 വര്‍ഷം കൂടി വേണം. ഇപ്പോള് വയസ്സ് 50 കഴിഞ്ഞില്ലേ? വേണ്ട പേപ്പറുകള് ശരിയാക്കാതെ വന്നതിനാല് ഉള്ള സര്‍ക്കാര്‍ ജോലിയും പോയി. മുന്പ് ഞാന് സര്ക്കാര് ആഫീസര്‍ ആയിരുന്നു വന്നു പറഞ്ഞു നാട്ടില്‍ ചെന്നാല്‍ മറ്റുള്ളവര്‍ ആട്ടിയോടിക്കും.പണമില്ലാത്തവന് പിണം എന്ന പഴമൊഴി തന്റെ ജീവിതത്തില്‍ ഇപ്പോള് യാഥാര്‍ത്യമായി കൊണ്ടിരിക്കുന്നു.

ചിന്തിച്ചു സമയം പോയത് അറിഞ്ഞില്ല. ചുവരിലേക്ക് നോക്കി. സമയം രാത്രി 11 .50 .രാവിലെ അഞ്ചു മണിക്ക് ജോലിക്ക് പോകണം. അലാറം ശരിയാണോ എന്ന് ഒന്നുകൂടി തീ
ര്‍ച്ചപ്പെടുത്തി. 5.30നു കമ്പനിയില് 'ക്ലോക്ക് ഇന്' ചെയ്യണം. ഒരു മിനിട്ട് താമസിച്ചാല്‍ പോയിന്റ്. നാട്ടില് വെച്ച് തൊമ്മന് ഹാജര്‍ രേജിസ്‌റെര്‍ ബുക്കില് തനിക്കു വേണ്ടി ഒപ്പിടുമായിരുന്നു. ഉറങ്ങുവാന്‍ കട്ടിലില് കിടന്നു. ഉറക്കം കണ്ണിലേക്കു കയറിക്കാണും, അപ്പോള്‍ ഇതാ ഫോണ് ബെല്‍ അടിക്കുന്നു. ആരെടാ ഈ അസമയെത്തു വിളിക്കുന്നത്? ചിലപ്പോള് നാട്ടില്‍ നിന്നും ആയിരിക്കും? നാട്ടിലുള്ള അളിയന്റെ നമ്പരാണല്ലോ? കോശി സര്‍ ഫോണ് എടുത്തു. ഒരു വിശേഷം അറിയിക്കാനായിരുന്നു.റോസ്സമ്മയുടെ അമ്മ ആശുപത്രിയില്. ഐ.സി.യു യിലാണെന്ന്. റോസ്സമ്മയെയും, മക്കളെയും നാട്ടില് വിടെണ്ടേ? ഇപ്പോള്‍ സീസണ് ടൈം. പ്ലൈന് ടിക്കറ്റ് സാധാരണയിലും 3 ഇരട്ടി വില കൊടുക്കണം.

നാളെയെ പറ്റി ഓ
ര്‍ത്തപ്പോള്‍ ഓളങ്ങള്‍ പോലെ മനസ്സില്‍ തളം കെട്ടിക്കിടക്കുന്ന ആധികള്‍ തിരമാല പോലെ പൊങ്ങി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക