Image

ഫാത്തിമ ഷാനയ്‌ക്ക്‌ ഒരു കൈ സഹായം

Published on 01 November, 2012
ഫാത്തിമ ഷാനയ്‌ക്ക്‌ ഒരു കൈ സഹായം
വോക്കിംഗ്‌: കാസര്‍ഗോഡ്‌ ജില്ലയില്‍ പരപ്പയ്‌ക്ക്‌ സമീപം കണക്കപ്പള്ളി എന്ന സ്ഥലത്തുള്ള വയലിപറമ്പില്‍ ഫാത്തിമ ഷാന എന്ന രണ്‌ടു വയസുള്ള പെണ്‍കുട്ടി ചികിത്സാ സഹായം തേടുന്നു.

ജനിച്ചയുടനെ ഫാത്തിമയുടെ കഴുത്തില്‍ ചെറിയൊരു മുഴ വന്നു. പിന്നീടു അത്‌ വലുതായി പഴുത്തു പൊട്ടാന്‍ തുടങ്ങി.രണ്‌ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജിലാണ്‌ ഫാത്തിമയെ ചികിത്സിച്ചുകൊണ്‌ടിരിക്കുന്നത്‌. നാലു ശസ്‌ത്രക്രിയകള്‍ ചെയ്‌താല്‍ രോഗം പൂര്‍ണമായി സുഖപ്പെടുത്താന്‍ കഴിയുമെന്ന്‌ പരിയാരം മെഡിക്കല്‍ കോളജിലെ ഡോ. പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരു ശസ്‌ത്രക്രിയ കഴിഞ്ഞ ഒക്ടോബര്‍ 15 നു വിജയകരമായി നടത്തുകയുണ്‌ടായി. കുട്ടി ഇപ്പോള്‍ ഹോസ്‌പിറ്റലില്‍ ചികിത്സയിലാണ്‌.

ഓട്ടോഡ്രൈവര്‍ ആയ പിതാവും 11 വയസുള്ള ഒരു സഹോദരനും ഏഴുവയസുള്ള ഒരു സഹോദരിയും മാതാവും അടങ്ങുന്നതാണ്‌ ഇവരുടെ കുടുംബം. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ഇവര്‍ മകളുടെ ചികിത്സയ്‌ക്കായി വളരെ ഏറെ കഷ്ടടപ്പെടുകയാണ്‌. ഈ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ്‌ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കൗണ്‌ടിലേക്ക്‌ നവംബര്‍ 15 നു മുമ്പായി പണം നിക്ഷേപിച്ചാല്‍ കാരുണ്യചാരിറ്റബിള്‍ സൊസൈറ്റിയുടെ സഹായത്തോടൊപ്പം നിങ്ങളുടെ സഹായവും ഫാത്തിമയുടെ ചികിത്സയ്‌ക്കായി എത്തിക്കുന്നതാണ്‌.

Our Charitties Bank Account Details: Bank Name: H.S.B.C., Account Name: Woking Karunya Charitable Socitey. Sort Code: 404708, Account Number: 52287447. കുടുതല്‍ വിവരങ്ങള്‍ക്ക്‌: Jain Joseph:07809702654, Siby Jose:07875707504, Boban Sebastian:07846165720.
ഫാത്തിമ ഷാനയ്‌ക്ക്‌ ഒരു കൈ സഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക