Image

അടൂര്‍ ഗോപാലകൃഷ്ണന്റെ പേരില്‍ ഫിലിം ആര്‍ക്കൈവും ഗവേഷണ ഫണ്ടും

Published on 03 November, 2012
അടൂര്‍ ഗോപാലകൃഷ്ണന്റെ പേരില്‍ ഫിലിം ആര്‍ക്കൈവും ഗവേഷണ ഫണ്ടും
അടൂര്‍ ഗോപാലകൃഷ്ണന്റെ പേരില്‍ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോസിന്‍-മില്‍വോക്കി ഫിലിം ആര്‍ക്കൈവും ഗവേഷണ ഫണ്ടും. സര്‍വകലാശാലയിലെ സിനിമാ പഠന വകുപ്പിനു കീഴിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ഫിലിം ആര്‍ക്കൈവ് ആന്‍ഡ് റിസര്‍ച് ഫണ്ട് രൂപീകരിച്ചത്.

അടൂര്‍ സിനിമകളുടെ ശേഖരണം, സംരക്ഷണം, പ്രദര്‍ശനം, ആ ചിത്രങ്ങള്‍ സംബന്ധിച്ച പഠന പദ്ധതികള്‍, ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ചിത്രങ്ങള്‍ എടുക്കാന്‍ വിദ്യാര്‍ഥികള്‍ക്കു പ്രോല്‍സാഹനം, പുരസ്‌കാരം എന്നിവയൊക്കെയാണു ലക്ഷ്യങ്ങളെന്നു സര്‍വകലാശാല വ്യക്തമാക്കുന്നു.

അടൂര്‍ സിനിമകളെല്ലാം 35 എംഎം ഫോര്‍മാറ്റിലും ഡിജിറ്റല്‍ പ്രിന്റായും ആര്‍ക്കൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ സിനിമകളുടെ പ്രദര്‍ശനത്തിനായി മാത്രം 35 എംഎം പ്രൊജക്ടറും സര്‍വകലാശാല യൂണിയന്‍ തിയറ്ററില്‍ സ്ഥാപിച്ചു. സര്‍വകലാശാലയിലെ പ്രദര്‍ശനത്തിനു പുറമെ പുറത്ത് മറ്റു സാംസ്‌കാരിക പരിപാടികളുമായി ബന്ധപ്പെട്ടും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. റിസര്‍ച് ഫണ്ടിലേക്കുള്ള സര്‍വകലാശാലയുടെ ആദ്യ സംഭാവന അടൂരിന്റെ അമ്മ ഗൗരി കുഞ്ഞമ്മയുടെ സ്മരണാര്‍ഥമാണു സമര്‍പ്പിച്ചിരിക്കുന്നത്. ഈ ഫണ്ടിലേക്കു പുറത്തു നിന്നുള്ളവര്‍ക്കും സംഭാവന നല്‍കാം.

കൊളറാഡോ സര്‍വകലാശാലയില്‍ അടൂര്‍ സിനിമ പഠന വിഷയമാണ്. ഒരു ഗവേഷണ വിഭാഗം തന്നെ രൂപീകൃതമാവുന്നത് ഇതാദ്യം.

അടുത്ത ഏപ്രിലില്‍ വിസ്‌കോസിന്‍-മില്‍വോക്കി സര്‍വകലാശാല സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക