Image

വര്‍ക്കിയച്ചെന്‍ സമ്മാനിച്ച കല്ല്‌ മോതിതം (കഥ)

എബി തോമസ്‌, ഡാലസ്‌ Published on 02 November, 2012
വര്‍ക്കിയച്ചെന്‍ സമ്മാനിച്ച കല്ല്‌ മോതിതം (കഥ)
വര്‍ക്കിയച്ചന്‍ തിരു സഭയുടെ ലോഹ അണിഞ്ഞിട്ട്‌ 30 വര്‌ഷം പിന്നിടുന്നു. പട്ടത്വ ശ്രുശൂഷയില്‍ നിന്നും വിരമിക്കുവാന്‍്‌ ഇനിയും മൂന്നു വര്‍ഷം കൂടി സഭ ശുശ്രൂഷ ചെയ്യണം. ഓരോ മൂന്നു വര്‍ഷം തികയുമ്പോള്‍്‌ ട്രാന്‍സ്‌ഫര്‍ ഓര്‍ഡര്‍ വരും. അപ്പോള്‍ പോകണം അടുത്ത പള്ളിയിലേക്ക്‌. ഒരു ദേശാടന കിളിയെ പോലെ. വര്‍ക്കിയച്ചനെപോലെ ഭാര്യ മോളി കൊച്ചമ്മയും മക്കളും സ്ഥലം മാറ്റം ഒരു ശീലമാക്കി. പട്ടണത്തിലെ ഒരു പള്ളിയെ വികാരിയാണ്‌ വര്‍ക്കിയച്ചെന്‍ ഇപ്പോള്‍ കിട്ടിയ സ്ഥലം മാറ്റം ഒരു കൊച്ചു ഗ്രാമത്തിലേക്ക്‌.
വര്‍ക്കിയച്ചെന്‍ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍്‌ വാടകയ്‌ക്‌ താമസിച്ച വീട്‌ ഈ ഗ്രാമത്തിലായിരുന്നു.

ഏപ്രില്‍ ആദ്യ ആഴ്‌ചയില്‍ പുതിയ പള്ളിയില്‍ വികാരിയായി ചാര്‍ജ്‌ എടുക്കണമെന്നാണ്‌ ബിഷപ്പിന്റെ കല്‌പന. കഴിഞ്ഞ മൂന്നു വര്‍ഷം സേവിച്ച ഇടവക ജനങ്ങളെ സന്ദര്‌ശിച്ചു, യാത്ര ചോദിച്ചു ആ ഗ്രാമത്തിലേക്ക്‌ മടങ്ങി. ഗ്രാമത്തില്‍ എത്തിയപ്പോള്‌ കപ്പിക്കടക്കാരന്‍ കുഞ്ഞാപ്പിയുടെ കട കണ്ടു. ഡ്രൈവേരോട്‌ കാര്‍ നിര്‍ത്തുവാന്‌ പറഞ്ഞു. അന്ന്‌ കണ്ട കടയല്ല ഇപ്പോള്‍? അന്ന്‌ ഓലയില്‍ മേഞ്ഞ ആ തട്ടു കട ആയിരുന്നു. ഇന്ന്‌ അതിമനോഹരമായ ഒരു ഹോട്ടലായി മാറിയിരിക്കുന്നു. വര്‌ക്കിയച്ചെന്‍ കൗണ്ടറില്‍ കുഞ്ഞപ്പിയെ അന്വേഷിച്ചു. ഇപ്പോള്‍ കുഞ്ഞാപ്പിയുടെ ഇളയ മകനാണ്‌ കട നടത്തുന്നത്‌. അപ്പന്‍ കിടപ്പിലാണ്‌ മകന്‌ പറഞ്ഞു.

വര്‍ക്കിയച്ചെനും കുടുംബവും പുതിയ പഴ്‌സനേജില്‍ എത്തി. കോളേജില്‍ പഠിക്കുന്ന കാലത്ത്‌ വീടും, ഭക്ഷണവുമൊക്കെ ക്രമപ്പെടുത്തി തന്ന കുഞ്ഞാപ്പിയെ കാണുവാന്‍ തിടുക്കമായി. പക്ഷെ തന്നെയും കുടുബത്തെയും സ്വീകരിക്കുവാന്‌ ധാരാളം ഇടവക അംഗങ്ങള്‍ അവിടെ കാത്തു നില്‌പ്പുണ്ടായിരുന്നു. ഓരോരുത്തരെയും പരിജയപ്പെട്ടു. ഭക്ഷണമൊക്കെ അവര്‌ ക്രമീകരിച്ചിരുന്നു. നല്ല ആള്‌ക്കാര്‌. അവരുടെ സ്‌നേഹവും, ആതിഥ്യ മര്യാദയും കണ്ടപ്പോള്‌ തോന്നി പട്ടണത്തിനേക്കാള്‍ എത്രയോ നല്ലതാണു പുതിയ ഗ്രാമം എന്ന്‌!

ആളുകളൊക്കെ തിരകെ വീടിലേക്ക്‌ പോയി. പഴയ പരിചയക്കാരന്‍ കുഞ്ഞാപ്പിയെ കണ്ടിട്ട്‌ വരാമെന്ന്‌ കരുതി.വലിയ ദൂരമൊന്നുമില്ല. നടക്കാവുന്നതെയുള്ളൂ. വലിയൊരു ബംഗ്ലാവ്യ ഇളയമകന്‍ മാത്രമേ നാട്ടില്‌ ഉള്ളൂ. അവനാണ്‌ ഹോട്ടല്‌ നോക്കി നടത്തുന്നത്‌. ഞാന്‍്‌ കാല്ലിംഗ്‌ ബെല്ലില്‍ കൈ അമര്‌ത്തി. കുഞ്ഞാപ്പിയുടെ ഇളയ മകന്റെ ഭാര്യ വാതില്‌ തുറന്നു. കുഞ്ഞാപ്പി കിടന്ന കട്ടിലിന്റെ അടുത്തേക്ക്‌ വര്‍ക്കിയച്ചനെ കൊണ്ടുപോയി. കുപ്പായമിട്ട വര്‍ക്കിയച്ചനെ കുഞ്ഞാപ്പിക്ക്‌ മനസ്സിലായില്ല. കിടന്നിരുന്ന കട്ടിലില്‌ നിന്നും കുഞ്ഞാപ്പി എഴുന്നേല്‌ക്കാന്‍ ശ്രമിച്ചു. പക്ഷേ വര്‍ക്കിയച്ചന്‌ തടഞ്ഞു. ആ കട്ടിലില്‍ ഇരുന്നു. കുഞ്ഞാപ്പിയെ കെട്ടിപിടിച്ചു ആശ്ലേഷിച്ചു.കുഞ്ഞപ്പിക്ക്‌ അസുഖം ശരീരത്തിനെയുള്ളൂ വര്‍ത്തമാനം തുടങ്ങിയാല്‍ പിന്നെ നിര്‍ത്തില്ല. 30 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വര്‌ക്കിയച്ചനും കുഞ്ഞാപ്പിയും സുഹൃത്തുക്കളെ പോലെ ആയിരുന്നു. അന്ന്‌ ആ ഗ്രാമത്തില്‌ വരുമ്പോള്‍്‌ താമസ സൗകര്യം, ഭക്ഷണം ഒക്കെ ഒരുക്കി കൊടുത്തത്‌ കുഞ്ഞാപ്പിയായിരുന്നു. ഒരു ചേട്ടനെ പ്പോലെ സ്‌നേഹിച്ചിരുന്നു. കുഞ്ഞാപ്പിയുമായി സംസാരിച്ചിരുന്നു സമയം പോയതറിഞ്ഞില്ല. സമയം ഏഴു മണിയായല്ലോ. വര്‌ക്കിയച്ചെന്‍ പിന്നീട്‌ വരാമെന്ന്‌ പറഞ്ഞു പാര്‌സനെജിലേക്ക്‌ മടങ്ങി.

ഏപ്രില്‍ മാസത്തിനെ ആദ്യ ഞായറാഴ്‌ചയില്‌ വര്‍ക്കിയച്ചന്‍ പുതിയപള്ളിയില്‍ ആരാധന നടത്തി.ആരാധനയ്‌ക്ക്‌ ശേഷം ഫെല്ലോഷിപ്പ്‌ ഹാളില്‌ വെച്ച്‌ ഓരോരുത്തരെയും പരിജയപെട്ടു. പള്ളയിലെ ആല്‌മയന്‌ അച്ചനോട്‌ പറഞ്ഞു. ഉച്ച ഊണ്‌ ക്രമീകരിച്ചിരിക്കുന്നത്‌ സേവികസംഗം സെക്രടറിയുടെ വീട്ടിലാണ്‌. ആ വീട്ടിലേക്കു കൊണ്ടുപോകുവാന്‌ വേണ്ടി സെക്രടറി കാത്തു നില്‌ക്കുന്നുവെന്നു. സെക്രടറി അച്ചനെയും കുടുംബത്തെയും സേവികാ സംഗം സെക്രടറിയുടെ വീട്ടില്‌ ഇറക്കിയിട്ട്‌ പോയി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വീട്‌ അച്ചെന്‌ മറന്നില്ല. അക്കാമ്മയുടെ വീട്‌ തന്നെ അല്ലെ? അക്കാമ്മ പുറത്തേക്കു വന്നു അച്ചനെയും കുടുംബത്തെയും അകത്തേക്ക്‌ ക്ഷണിച്ചു. അകത്ത്‌ കയറി വിസിറ്റിംഗ്‌ റൂമില്‌ ഒരു കസേരയില്‌ അച്ചെന്‌ ഇരുന്നു. തന്റെ ഭൂത കാലം അയവിറക്കി.

ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ താന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ച പെണ്‌കുട്ടിയായിരുന്നു അക്കാമ്മ. അക്കാലത്ത്‌ ധാരാളം കത്തുകള്‍ തമ്മില്‍ കൈമാറിയിരുന്നു. എല്ലാത്തിനും ഇടനിലക്കാരനായിരുന്നു കുഞ്ഞാപ്പി. ഒരു ജീവിതമുണ്ടങ്കില്‍ അത്‌ അക്കാമ്മയോടൊപ്പം ആയിരിക്കുമെന്ന്‌ പറഞ്ഞത്‌ ഇന്നെന്നപോലെ ഓര്‌ത്തുപോയി. ഇതില്‍ ആരാണ്‌ ചതിച്ചത്‌. അച്ചപട്ടം കിട്ടി അടുത്ത വര്‍ഷം വര്‍ക്കിഅച്ചനെ ബോംബയില്‌ യൂത്ത്‌ ചാപ്ലിന്‌ ആയി നിയമിച്ചു. അപ്പോള്‍ തുടങ്ങി വീട്ടില്‍ അച്ചനു വേണ്ടിയുള്ള കല്യാണാലോചനകള്‍? വളരെ മുന്‍കോപിയായ അച്ചന്റെ അപ്പച്ചന്‍ ഒന്ന്‌ മനസ്സില്‌ ചിന്തിച്ചാല്‍ അത്‌ നടത്തും!. എവിടെയോ പോയി ഒരു ബി.എഡ്‌ പാസായ ഒരു പെണ്ണിനെ കല്യാണ ദല്ലാള്‍ കണ്ടു പിടിച്ചു. അപ്പച്ചനും അമ്മച്ചിയും പോയി കണ്ടു. അവര്‍ക്ക്‌ ഇഷ്‌ടപ്പെട്ടു. പെണ്ണിന്‌ നിറം കുറഞ്ഞാല്‍ എന്താണ്‌? നല്ല സ്‌ത്രീ ധനവും പോരായെങ്കില്‍ ബി. എഡ്‌ ഡിഗ്രിയും. വീട്ടുകാര്‍്‌ തമ്മില്‌ പറഞ്ഞുറപ്പിച്ചു.

അടുത്ത വരവിനു അച്ചന്റെ കല്യാണം നടത്തണമെന്നു അപ്പച്ചന്‍ വിളിച്ചു പറഞ്ഞു. അച്ചനു അക്കാമ്മയെ ഇഷ്ട്‌ടമാണ്‌ എന്നുള്ള കാര്യം പറയന്നുണ്ട്‌. ഇനിയും അവധി 5 മാസങ്ങള്‍ കഴിഞ്ഞല്ലേ ഉള്ളൂ. അമ്മച്ചിയോട്‌ സാവധാനം പറയാം. അക്കാമ്മ ഡിഗ്രി പുര്‍ത്തീകരിച്ചില്ല. സാമ്പത്തീകമായും അത്ര മെച്ചമല്ല. അക്കാമ്മയെ മാത്രമേ ജീവിത സഖിയായി വര്‍ക്കിയച്ചെന്‌ കാണാന്‌ ആഗ്രഹിച്ചിരുന്നുള്ളു.

ഫോണ്‍ ബെല്ല്‌ അടിക്കുന്നുവല്ലോ? ചെന്ന്‌ നോക്കി. ലോക്കല്‍ നമ്പര്‍ അല്ല. എന്നാല്‌ വീട്ടില്‍ നിന്നും ആയിരിക്കും. കര്‍ത്താവേ അമ്മച്ചിക്ക്‌ വല്ല അസുഖം ആണോ? ഹലോ... ഫോണില്‌ അപ്പച്ചന്‍ ആയിരുന്നു. എന്താ അപ്പച്ചാ വിശേഷം? അടുത്ത വ്യഴാഴ്‌ച്ച വര്‍ക്കിയച്ചെന്റെ കല്യാണം ഉറപ്പിക്കണം. അച്ചന്‍ വരണം. ഫോണ്‍ കട്ട്‌ ചെയ്‌തു. ഒരു അച്ചന്‍ ആയിപോയി എന്ന്‌ പറഞ്ഞു ഞാന്‍്‌ എന്തും സമ്മതിക്കണമോ? എന്റെ കല്യാണം ഞാന്‍ അറിയാതെ ഉറപ്പിക്കയോ? ബൈബിളില്‍ ഒരു വാക്യം ഞാന്‍ ഓര്‍ത്തു. നിനക്ക്‌ ദീര്‍ഘായസ്സ്‌ ലഭിക്കുവാന്‌ നിന്റെ അമ്മയപ്പമ്മാരെ ബഹുമാനിക്കുക. പ്രത്യേകിച്ചു ഇപ്പോള്‍ ഞാന്‍ മറ്റുള്ളവര്‍ക്ക്‌ മാതൃക ആകെണ്ടവന്‌ അല്ലോ? അങ്ങനെ ഞാന്‍ ആ കല്യാണത്തിന്‌ സമ്മതം മൂളെണ്ടി വന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞു. മക്കളൊക്കെ പ്രായപൂര്‍ത്തിയായിരിക്കുന്നു. ഇപ്പോള്‌ ഇതാ ചെറുപ്പത്തിലെ കുറെ മധുരിപ്പിക്കുന്ന സ്വപ്‌നങ്ങളുമായി .. കസേരയില്‍ ഇരിക്കെ .. അക്കാമ്മ തന്നെ ഭക്ഷണം കഴിക്കുവാനായി വിളിക്കുന്നു. തന്റെ കുടുബത്തോടൊപ്പം ഡിന്നറിന്‌ ടെബിളില്‍ ഇരുന്നു. അക്കാമ്മ തന്നെ എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി. അക്കാമ്മ അച്ചന്റെ പ്ലേറ്റില്‍ വിളമ്പുവാനായി തുടങ്ങിയപ്പോള്‍ എന്തോ മനസ്സില്‍ കൂടി ഒരു കൊള്ളിയാന്‍ മിന്നുന്നതുപോലെ തോന്നി..?? അക്കാമ്മയുടെ വിരലില്‍ അച്ചെന്‌ കണ്ടു..?...അവളുടെ ഇരുപത്തി ഒന്നാമത്തെ ജന്മദിനത്തില്‍ അച്ചെന്‍ അണിയിച്ച റോസ്‌ കല്ലില്‍ പണിത മോതിരം. അക്കാമ്മ വിളമ്പി.പക്ഷെ വര്‍ക്കിയച്ചെനു ആഹാരം തൊണ്ടയില്‍ നിന്നും ഇറങ്ങിയില്ല. മോളി കൊച്ചമ്മ അക്കാമ്മയുടെ കുടുംബത്തെ അന്വേഷിച്ചു. അവര്‍ പറഞ്ഞു അവിവാഹിതയായി കഴിയുകയാണ്‌ എന്ന്‌. അത്‌ കേട്ടപ്പോള്‍ വര്‍ക്കി അച്ചന്‍ ഒന്നുകൂടി ഞെട്ടി. തല വല്ലാതെ ചുറ്റുന്നതുപോലെ തോന്നി.. വല്ലാതെ വിയര്‍ക്കുന്നുണ്ടാല്ലോ?..നെഞ്ചില്‌ എന്തോ ഉരുണ്ടു കയറുന്നതുപോലെ... അടുത്തുള കസേരയില്‍ ഇരുന്നു. പിന്നീട്‌ ഒന്നും അറിഞ്ഞില്ല.

മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്റെ കണ്ണുകള്‍ തുറന്നു. ഐ. സി. യു.യില്‍ ആണല്ലോ. മനസ്സു പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‌ പട്ടെന്നു അറ്റാക്ക്‌ ഉണ്ടായി. നേഴ്‌സ്‌ ആയിരുന്ന അക്കാമ്മക്ക്‌ അസുഖത്തിന്റെ തീഷ്‌ണത മനസ്സിലായി. അടുത്തുള്ള ഹോസ്‌പിറ്റലില്‍ വിളിച്ചു അമ്പുലന്‍സ്‌ വരുത്തി. കൃത്യ സമയത്ത്‌ വൈദ്യസഹായം കിട്ടിയതുകൊണ്ട്‌ വര്‌ഡക്കിയച്ചനു ജീവന്‌ തിരിച്ചുകിട്ടി. കണ്ണ്‌ തുറന്നപ്പോള്‍ അക്കാമ്മയെ മുമ്പില്‍ കണ്ടു. താന്‍ അക്കാമ്മയോട്‌ കാട്ടിയെ നെറി കേടിനു മാപ്പ്‌ ചോദിച്ചു. പുറകാലെ വന്ന മോളി കൊച്ചമ്മ തന്റെ വലതു കൈയിലെ വിരല്‍ വര്‍ക്കിയച്ചനെ കാട്ടി. അതെ അക്കാമ്മക്ക്‌ സമ്മാനിച്ച ആ കല്ലുവെച്ച മോതിരം. കാട്ടു തീ പോലെ മനസ്സില്‍്‌ കയറിക്കൂടിയ ചിന്തകള്‌ക്ക്‌ എന്നന്നേക്കുമായി വിട പറഞ്ഞു.
വര്‍ക്കിയച്ചെന്‍ സമ്മാനിച്ച കല്ല്‌ മോതിതം (കഥ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക