Image

നൂഡില്‍സ്‌ മാരക രോഗം വരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌

Published on 04 November, 2012
നൂഡില്‍സ്‌ മാരക രോഗം വരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
ഡല്‍ഹി: എളുപ്പത്തില്‍ തയാറാക്കാവുന്ന നൂഡില്‍സ്‌ വില്ലനെന്ന്‌ റിപ്പോര്‍ട്ട്‌. രണ്ട്‌ മിനിറ്റ്‌ കൊണ്ട്‌ സ്വാദിഷ്ടവും പോഷകസമ്പുഷ്ടവുമായ ഭക്ഷണമെന്നാണ്‌ പരസ്യത്തില്‍ പറയുന്നത്‌.  എന്നാല്‍ പരസ്യങ്ങളില്‍ മതിമയങ്ങി ജനം വാങ്ങിക്കഴിയ്‌ക്കുന്നത്‌ അപകടകരമായ ഭക്ഷണമാണെന്നാണ്‌ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്‌. ന്യൂഡില്‍സ്‌ ആരോഗ്യകരമായ ഭക്ഷണമെന്ന പരസ്യങ്ങളിലെ അവകാശവാദത്തിന്‌ ഏറെ അകലെയാണ്‌ യാഥാര്‍ഥ്യമെന്ന്‌ അഹമ്മദാബാദിലെ സിഇആര്‍എസ്‌ (കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ ആന്റ്‌ റിസര്‍ച്ച്‌ സൊസൈറ്റി) നടത്തിയ പഠനങ്ങള്‍ തെളിഞ്ഞിരിയ്‌ക്കുന്നത്‌. ഇതുമാത്രമല്ല ന്യൂഡില്‍സില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള സോഡിയം, കൊഴുപ്പ്‌ കാര്‍ബോ ഹൈഡ്രേറ്റ്‌ തുടങ്ങിയവ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.

ഇന്ത്യയില്‍ വന്‍പ്രചാരമുള്ള പതിനഞ്ചോളം ന്യൂഡില്‍സ്‌ ബ്രാന്‍ഡുകള്‍ നടത്തുന്ന പരസ്യപ്രചാരണങ്ങള്‍ ഉപഭോക്താക്കളെ വഴിതെറ്റിയ്‌ക്കുന്നതാണെന്നാണ്‌ യാഥാര്‍ഥ്യം. മാഗി, ടോപ്‌ രാമന്‍, ക്‌നോര്‍, ചിംഗ്‌സ്‌ സീക്രറ്റ്‌, സണ്‍ഫീസ്റ്റ്‌ യിപ്പി, ഫൂഡില്‍സ്‌, ടേസ്റ്റി ട്രീറ്റ്‌, വെയ്‌ വെയ്‌ എക്‌സ്‌പ്രസ്‌ തുടങ്ങിയ ബ്രാന്റുകളാണ്‌ പഠനവിധേയമാക്കിയത്‌. ഇതിന്റെ ഫലങ്ങള്‍ ആരെയും ഞെട്ടിയ്‌ക്കുന്നതാണത്രേ. സോഡിയം സാള്‍ട്ടിന്റെ ഉയര്‍ന്ന അളവ്‌, ഉയര്‍ന്ന അളവിലുള്ള കൊഴുപ്പ്‌, തുടങ്ങിയവയെല്ലാം എല്ലാ ന്യൂഡില്‍സ്‌ ബ്രാന്‍ഡുകളിലും ഏതാണ്ട്‌ ഒരുപോലെയാണ്‌. പരസ്യങ്ങളില്‍ പറയുന്നതു പോലുള്ള പ്രോട്ടീന്‍ സമ്പുഷ്ടം, ആരോഗ്യദായകം തുടങ്ങിയ അവകാശവാദങ്ങളെല്ലാം തട്ടിപ്പാണെന്നും പഠനങ്ങളില്‍ വെളിവായിട്ടുണ്ട്‌.

മാഗിയും ടോപ്‌ രാമനും പോലുള്ള കമ്പനികള്‍ അവകാശപ്പെടുന്നത്‌ മറ്റു ന്യൂഡില്‍സ്‌ ഉത്‌പന്നങ്ങളെക്കാള്‍ മെച്ചമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നൂഡില്‍സ്‌ മാരക രോഗം വരുത്തുമെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക