Image

സംവിധായകനെ കൈയേറ്റം ചെയ്യാന്‍ നടിയുടെ ശ്രമം

Published on 04 November, 2012
സംവിധായകനെ കൈയേറ്റം ചെയ്യാന്‍ നടിയുടെ ശ്രമം
ബാംഗ്ലൂര്‍: തന്റെ പുതിയ സിനിമയെക്കുറിച്ച് പത്രസമ്മേളനം നടക്കുന്നതിനിടയില്‍ കന്നട സംവിധായകന് നടിയും നര്‍ത്തകിമാരും ചേര്‍ന്ന സംഘത്തിന്റെ മര്‍ദ്ദനം. കന്നടയിലെ പ്രമുഖ ഐറ്റം ഡാന്‍സറായി അറിയപ്പെടുന്ന നയന കൃഷ്ണയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് സംവിധായകന്‍ റിഷിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. 

ഓട്ടോയില്‍ കയറിയാണ് നയയുടേയും കൂട്ടരുടേയും അക്രമത്തില്‍നിന്ന് സംവിധായകന്‍ റിഷി രക്ഷപ്പെട്ടത്. നടിക്കെതിരെ റിഷി ഉപ്പാര്‍പേട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. റിഷി സംവിധാനം ചെയ്ത 'കൊട്‌ലല്ലോപ്പോ കൈ'എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായിരുന്നു നയന. 

സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യഘട്ടത്തില്‍ 30 ലക്ഷം രൂപ ചെലവാക്കിയതായി നയന പറഞ്ഞു. എന്നാല്‍, പിന്നീട് സിനിമയുടെ നിര്‍മാണത്തില്‍ നിന്ന് നയന പിന്‍വാങ്ങി. ചിത്രീകരണത്തിനു മുടക്കിയ തുക തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് തര്‍ക്കത്തിലും ബഹളത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. എട്ടു ലക്ഷം രൂപ റിഷി നല്‍കാനുണ്ടെന്ന് നയന ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക