Image

വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തിലേക്ക്

Published on 06 November, 2012
വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തിലേക്ക്
ചെന്നൈ: ഹോളിവുഡിലെ ഏറ്റവും വലിയ ബാനറായ വാര്‍ണര്‍ ബ്രദേഴ്‌സ് മലയാള സിനിമയിലേക്കെത്തുന്നു. നൂറ് വര്‍ഷം തികയ്ക്കുന്ന ഇന്ത്യന്‍ സിനിമയുടെ ചരിത്ര മുഹൂര്‍ത്തത്തിലാണ് ഹോളിവുഡ് ഭീമന്‍മാര്‍ ചിത്രമെടുക്കാന്‍ എത്തുന്നത്. നൂറാം വര്‍ഷ ആഘോഷത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ കൂട്ടത്തിലാണ് നാലുചിത്രങ്ങളുടെ ഈ മലയാളികൂട്ടായ്മ നിര്‍മ്മിക്കാന്‍ വാര്‍ണര്‍ ബ്രദേഴ്‌സ് ഒരുങ്ങുന്നത്. ആദാമിന്റെ മകന്‍ അബു ഒരുക്കി ദേശീയ പുരസ്‌കാരം നേടിയ സലീം അഹമ്മദ്, ട്രാഫിക്കിന്റെ സംവിധായകന്‍ രാജേഷ് പിള്ള, പത്മകുമാര്‍, ഷാജൂണ്‍ കാര്യാല്‍ എന്നിവരാണ് അരമണിക്കൂര്‍ വീതമുള്ള ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. 

ചെന്നൈയിലെ ഒരു നിര്‍മ്മാണ കമ്പനിയുമായി ചേര്‍ന്നാണ് ഈ പദ്ധതി രൂപപ്പെട്ടത്. ചിത്രത്തിനുള്ള കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. 2013 ഫെബ്രുവരിയില്‍ പൂര്‍ത്തിയാവുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സലീം അഹമ്മദിന്റെ ചിത്രത്തില്‍ ഫഹദ് ഫാസിലും സലീംകുമാറും പത്മകുമാറിന്റെ ചിത്രത്തില്‍ മമ്മൂട്ടിയും രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബനും ഷാജൂണ്‍ കാര്യാല്‍ ചിത്രത്തില്‍ ബിജുമേനോനും മുഖ്യവേഷങ്ങള്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നടീനടന്‍മാരുടെ കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.

വാര്‍ണര്‍ ബ്രദേഴ്‌സ് മലയാളത്തിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക