Image

ആര്‍ത്തവ വിരാമവും രക്തസ്രാവവും

Published on 10 November, 2012
ആര്‍ത്തവ വിരാമവും രക്തസ്രാവവും
ആര്‍ത്തവ വിരാമത്തിനുശേഷം ഒരു വര്‍ഷത്തിനു ശേഷം വരുന്ന രക്തസ്രാവം വളരെ ശ്രദ്ധിക്കേണ്ട ഒന്നാണ്‌. ഇത്‌ ചിലപ്പോള്‍ കാന്‍സറിന്റെ ലക്ഷണമാകാം. പലരും ഇത്‌ അവഗണിക്കുകയാണു പതിവ്‌. ഇതു പിന്നീടു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. തുടക്കത്തിലെ ചികിത്സ നടത്തിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച്‌ നല്ല ഭക്ഷണവും വ്യായായമവും ആവശ്യമാണ്‌. എല്ലുകള്‍ക്കുണ്ടാകുന്ന ബലക്കുറവു പരിഹരിക്കാന്‍ ധാരാളം കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ആവശ്യമെങ്കില്‍ ഡോക്‌ടറുടെ നിര്‍ദേശപ്രകാരം കാല്‍സ്യം മരുന്നുകള്‍ കഴിക്കാം. കൊഴുപ്പുള്ള ഭക്ഷണം, ജംഗ്‌ ഫുഡ്‌ തുടങ്ങിയവ ഒഴിവാക്കണം. ശരീരഭാരം കൂടാതെ സൂക്ഷിക്കണം. വ്യായാമം സ്‌ഥിരമായി ചെയ്യുക.

ആര്‍ത്തവ വിരാമത്തിനുശേഷം എല്ലാവര്‍ഷവും ഗൈനക്കോളജിസ്‌റ്റിനെ സമീപിച്ചു പരിശോധന നടത്തണം. സ്‌തനങ്ങളില്‍ മുഴയും മറ്റുമില്ലെന്നു സ്വയം പരിശോധന നടത്തി ഉറപ്പുവരുത്തണം. സംശയം തോന്നുകയാണെങ്കില്‍ ഡോക്‌ടറെ സമീപിക്കാം. ആര്‍ത്തവവിരാമത്തിനു ശേഷം സ്‌ത്രീകളില്‍ സ്‌താനാര്‍ബുദത്തിനു സാധ്യത കൂടുതലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക