Image

നിശബ്ദത (കവിത: തമ്പി ആന്റണി)

Published on 10 November, 2012
നിശബ്ദത (കവിത: തമ്പി ആന്റണി)
നീ മിണ്ടാതിരുന്നപ്പോള്‍
നിന്നെ കാണാതിരുന്നപ്പോള്‍
ആകാശത്തിനു മാത്രം
സ്വന്തമല്ല ഈ ശുന്യത
ഭുമിയിലും വല്ലപ്പോഴും
ഉണ്ടാകുന്നതായി
ഇപ്പോള്‍ എനിക്കും
മനസ്സിലായി തുടങി
നിന്റെ കണ്ണിലെ നഷത്രങ്ങള്‍
മിന്നാതിരിക്കുന്നതും
മങ്ങി മറയുന്നതും
ഈ ശുന്യതയില്‍
എന്റെ മാത്രം നഷ്ട്‌ടങ്ങളാണ്‌
അല്ലെങ്കില്‍ നിന്റെയും കൂടി
എന്നും എനിക്ക്‌ തോന്നിയതും
ഇന്നു വെറുതെ തുടങ്ങിയ
നിശബ്ദതയില്‍ നിന്നു മാത്രം
ആയിരുന്നല്ലോ
ഇനി ഏതു കൊടുകാറ്റിനാണ്‌
ഏതു ഇടിമുഴക്കത്തിനാണ്‌
ഏതു ശബ്ദകൊലാഹലങ്ങല്‍ക്കാണ്‌
ഭുമിയിലെ നമ്മുടെ നിശബ്ദതയെ
ശബ്ദമുഖരിതമാക്കുന്നത്‌
സംഗീത സാന്ദ്രമാക്കുന്നത്‌.
നിശബ്ദത (കവിത: തമ്പി ആന്റണി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക