Image

നാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതി

Published on 11 November, 2012
നാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതി
നാല്‍പത് കഴിഞ്ഞ നടിമാരോട് മലയാള സിനിമയ്ക്ക് അവഗണനയാണെന്ന് രേവതി. അമ്പതും അറുപതും അടുത്ത നായകര്‍ ഇപ്പോഴും മലയാളത്തില്‍ വിലസുന്നു. എന്നാല്‍ നടിമാരെ അമ്മ, ഭാര്യ തുടങ്ങിയ സാധാരണ റോളുകളിലേക്ക് ഒതുക്കുകയാണെന്നും രേവതി പറഞ്ഞു.

മലയാള സിനിമ നായകന്‍, നായിക പ്രേമം എന്നീ വിഷയങ്ങളില്‍ കിടന്ന് കറങ്ങിക്കൊണ്ടിരിക്കുകയാണ്. അമ്മ, ഭാര്യ തുടങ്ങിയ സാധാരണ റോളുകളാണ് എപ്പോഴും നാല്‍പ്പത് കഴിഞ്ഞവരെ തേടിയെത്തുന്നത്. ഇതിലപ്പുറം പലതും ചെയ്യാന്‍ ഈ നടിമാര്‍ക്ക് കഴിയും. എന്നാല്‍ അതിനുള്ള അവസരം മലയാളത്തില്‍ ലഭിക്കുന്നില്ല. രഞ്ജിത് ശങ്കറിന്റെ മോളിയാന്റി റോക്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ശേഷമാണ് രേവതിയുടെ പരാമര്‍ശങ്ങള്‍.

എണ്‍പതുകളിലും മലയാള സിനിമയില്‍ ഇത്തരം ധീരമായ പരീക്ഷണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതിന് ശേഷം മലയാള സിനിമയ്ക്ക് എവിടെയോ ട്രാക്ക് തെറ്റി. ഹീറോയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്ന സിനിമകളെ കുറിച്ചേ ഒരു കാലത്ത് ചിന്തിക്കാനാവുമായിരുന്നുള്ളൂ. എന്നാല്‍ പതിയെ ഇത് മാറിവരുന്നുണ്ടെന്നത് നല്ല സൂചനയാണ്. മോളിയാന്റി റോക്‌സ് എന്ന ചിത്രം താന്‍ ഏറെ ആസ്വദിച്ച് ചെയ്തതാണ്. തനിക്കിഷ്ടം തോന്നുന്ന തരത്തിലുള്ള റോളുകള്‍ തേടി വരുന്നിടത്തോളം കാലം സിനിമയില്‍ തുടരുമെന്നും രേവതി പറഞ്ഞു.

നാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതിനാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതിനാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതിനാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതിനാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതിനാല്‍പ്പത് കഴിഞ്ഞ നടിമാരെ മലയാളത്തിന് വേണ്ട:രേവതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക