Image

കൊല്‍ക്കത്ത ഫിലിംഫെസ്റ്റിവലിന് തുടക്കമായി

Published on 11 November, 2012
കൊല്‍ക്കത്ത ഫിലിംഫെസ്റ്റിവലിന് തുടക്കമായി
കൊല്‍ക്കത്ത:  കാഴ്ചയനുഭവങ്ങളുടെ പുത്തന്‍വാതിലുകള്‍ തുറന്ന് പതിനെട്ടാമത് കൊല്‍ക്കത്ത ചലച്ചിത്രോത്സവത്തിന് തുടക്കമായി. നവംബര്‍ 10 മുതല്‍ 17 വരെ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് അമിതാഭ് ബച്ചന്‍ തിരി തെളിയിച്ചു. 60 രാജ്യങ്ങളില്‍നിന്നായി 189 ചിത്രങ്ങളായിരിക്കും മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡോ.ബിജുവിന്റെ ആകാശത്തിന്റെ നിറമാണ് മലയാളത്തില്‍ നിന്നുള്ള ഏകചിത്രം.

ഇറ്റാലിയന്‍ ചലച്ചിത്രകാരന്‍ മൈക്കലാഞ്ചലോ അന്റോണിയോനിയുടെ എട്ട് ഡോക്യുമെന്ററികള്‍ അടക്കം 13 ചിത്രങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. നാഷണല്‍ ഫിലിം ആര്‍ക്കൈവ് സ്ഥാപകഡയറക്ടര്‍ പി.കെ. നായരെ ആദരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തെക്കുറിച്ചുള്ള 'സെല്ലുലോയ്ഡ് മാന്‍' എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കും.

നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി ആരാധകരാണ് പ്രിയതാരങ്ങളെ കാണാന്‍ എത്തിയിരുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഷാരൂഖ് ഖാന്‍, മിഥുന്‍ ചക്രവര്‍ത്തി, കത്രീനാ കെയ്ഫ്, അനുഷ്‌കാ ശര്‍മ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. 

കൊല്‍ക്കത്ത ഫിലിംഫെസ്റ്റിവലിന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക