Image

അനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു

Published on 11 November, 2012
അനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു
പാറ്റ്‌ന: അനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ ബീഹാര്‍ പോലീസ് നീക്കം ചെയ്തു. തന്റെ അനുവാദമില്ലാതെ പോസ്റ്ററുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബച്ചന്‍ ട്വിറ്ററില്‍ സന്ദേശമയച്ചതിനെത്തുടര്‍ന്നാണ് നടപടി. നക്‌സല്‍ ബാധിത പ്രദേശങ്ങളിലെ യുവാക്കളെ വിദ്യാസമ്പന്നരാക്കുന്ന അധുര 30 എന്ന വിദ്യാഭ്യാസ പരിപാടിയുടെ പ്രചരണാര്‍ഥമാണ് ബച്ചന്റെ ചിത്രം ഉപയോഗിച്ചത്.

ബച്ചന്റെ അനുവാദമില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും ഉടന്‍ തന്നെ അതു മാറ്റാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കൈമൂര്‍ ജില്ലാ എസ്പി ഉമാശങ്കര്‍ സുധാന്‍ഷു അറിയിച്ചു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണ് ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ചത്. മാവോയിസ്റ്റുകളുടെ സ്വാധീനത്തില്‍ നിന്ന് യുവാക്കളെ അറിവു നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണം എന്ന ഉദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും എസ്പി കൂട്ടിച്ചേര്‍ത്തു. 

അനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തുഅനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തുഅനുമതിയില്ലാതെ ബിഗ്ബിയുടെ ചിത്രം ഉപയോഗിച്ച പോസ്റ്ററുകള്‍ നീക്കം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക