സണ്ണിവെയ്ല്‍ (ഡാളസ്): അമേരിക്കയില്‍ നാഷനല്‍
പ്രോസ്റ്റേറ്റ് കാന്‍സര്‍ ബോധവല്കരണ മാസമായി ആചരിക്കുന്ന സെപ്റ്റംബറില്‍
യൂറോളജിസ്റ്റ് ആസിഫ് സെയ്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഡോക്ടര്‍മാര്‍
നാല്പതിനു മുകളിലുള്ള പുരുഷന്മാര്ക്ക് സൗജന്യ പ്രോസ്റ്റേറ്റ് കാന്‍സര്‍
സ്ക്രീനിങ് നടത്തുന്നതാണെന്ന് ടെക്സസ് റീജനല്‍ മെഡിക്കല്‍ സെന്റര്‍
(സണ്ണിവെയ്ല്‍) അധികൃതര്‍ അറിയിച്ചു.
അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 217, 000 പുരുഷന്മാരില് പ്രോസ്റ്റേറ്റ്
കാന്‍സര്‍ രോഗം കണ്ടെത്തിയിരുന്നു. 32, 000 പേര് ഈ രോഗം മൂലം മരിച്ചു.
പ്രാരംഭത്തില്‍ തന്നെ രോഗം കണ്ടെത്തുവാന്‍ സാധിച്ചാല്‍ പെട്ടെന്ന്
ചികില്‍സിച്ച് ഭേദപ്പെടുത്താവുന്നതാണ്. നാല്പതു കഴിഞ്ഞ
പുരുഷന്മാര്ക്കുണ്ടാകുന്ന മൂത്രതടസം ഈ രോഗത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്.
പൊതുജനങ്ങളെ ഉദ്ദേശിച്ച് നടത്തുന്ന ഈ സൗജന്യ പരിശോധന
പ്രയോജനപ്പെടുത്തണമെന്ന് യൂറോളജിസ്റ്റ് നബീല്‍ സയ്യദ് പറഞ്ഞു. സെപ്റ്റംബര്‍
പത്തിന് രാവിലെ എട്ടു മുതല്‍ 11 വരെയാണ് പരിശോധനാസമയം.
കൂടുതല്‍
വിവരങ്ങള്‍ ടെക്സസ് റീജനല്‍ മെഡിക്കല്‍ സെന്റര്‍ വെബ്സൈറ്റില്‍ നിന്നും
ലഭിക്കുന്നതാണ്.