Image

വലംകാല്‍ നിലത്തൂന്നാന്‍ കരുണ തേടി ആമിന

Published on 13 November, 2012
വലംകാല്‍ നിലത്തൂന്നാന്‍ കരുണ തേടി ആമിന
വിതുര: നാടെങ്ങും ശിശുദിനം ആഘോഷിക്കുമ്പോള്‍ വലംകാല്‍ നിലത്തൂന്നാന്‍ കരുണ തേടുകയാണ് നാലാംക്ലാസ്സുകാരി ആമിന. വലതു കാല്‍മുട്ടിന് താഴേയ്ക്ക് ജന്മനാ വളര്‍ച്ചക്കുറവ് നേരിടുന്ന ആമിനയ്ക്ക് കൃത്രിമക്കാല്‍ വയ്ക്കും മുമ്പ് നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് രക്ഷിതാക്കള്‍.

തൊളിക്കോട് പുളിമൂട് ഇരപ്പില്‍ വീട്ടില്‍ സലീമിന്റെയും ഹലീമയുടെയും മകളാണ് ആമിന. ടാപ്പിങ് തൊഴിലാളിയായ സലീം നാട്ടുകാരുടെ സഹായത്താല്‍ നാലുവര്‍ഷം മുമ്പ് മകളുടെ ആദ്യ ശസ്ത്രക്രിയ നടത്തി കൃത്രിമക്കാല്‍ ഘടിപ്പിച്ചു. ഇടതുകാല്‍ വളരുന്നതിനനുസരിച്ച് അഞ്ചുതവണയാണ് ആമിനയ്ക്ക് കൃത്രിമക്കാല്‍ മാറ്റിവയേ്ക്കണ്ടിവന്നത്. ഇത് കുടുംബത്തെ കടക്കെണിയിലാക്കി.

ശസ്ത്രക്രിയ നടത്തിയ ഭാഗത്തു നിന്ന് കടുത്ത വേദനയോടെ പുറത്തേക്ക് അസ്ഥി വളരുന്നതാണ് ആമിനയുടെ ഇപ്പോഴത്തെ പ്രശ്‌നം. ഇതിന് ഒരു ശസ്ത്രക്രിയ കൂടി നടത്തിയ ശേഷമേ പുതിയ വയ്പുകാല്‍ ഘടിപ്പിക്കാനാവൂ. സഹോദരിയുടെ ഉടമസ്ഥതയിലുള്ള നാലു സെന്റ് വസ്തുവിലെ ചെറിയ വീട്ടില്‍ കഴിയുന്ന സലീം സുമനസ്സുകളിലാണ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. ആനപ്പെട്ടി മണലയം മോഡേണ്‍ എല്‍.പി.എസ്സിലേക്ക് ആമിനയ്ക്ക് ഇനി നടന്നു ചെല്ലണമെങ്കില്‍ സാമ്പത്തിക സഹായം കൂടിയേ തീരൂ. ഇതിനായി ഇന്ത്യന്‍ ബാങ്ക് തൊളിക്കോട് ശാഖയില്‍ സലീമിന്റെ പേരില്‍ 572092274 നമ്പരുള്ള അക്കൗണ്ട് തുടങ്ങിയിട്ടുമുണ്ട്.

വലംകാല്‍ നിലത്തൂന്നാന്‍ കരുണ തേടി ആമിന
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക