Image

ഐറീന്‍: കരോളിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളും മരിച്ചു

Published on 28 August, 2011
ഐറീന്‍: കരോളിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളും മരിച്ചു
ന്യൂയോര്‍ക്ക്‌: ഐറീന്‍ ചുഴലിക്കാറ്റ്‌ നോര്‍ത്ത്‌ കരോളിനയിലും വിര്‍ജീനിയയിലും സംഹാരതാണ്‌ഢവമാടി. കനത്ത മഴയിലും കാറ്റിലും നോര്‍ത്ത്‌ കരോളിനയില്‍ മൂന്നു പേരും വിര്‍ജീനിയയില്‍ ഒരാളും മരിച്ചു. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റ്‌ ശനിയാഴ്‌ച രാവിലെയോടെയാണ്‌ എത്തിയത്‌. റെയില്‍ റോഡ്‌ ഗതാഗതങ്ങള്‍ താറുമാറായി. പാലങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്‌.

നാര്‍ത്ത്‌ കരോളിനയിലെ തീരപ്രദേശങ്ങളില്‍ 11 അടി വരെ ഉയരത്തിലാണു തിരയടിക്കുന്നത്‌. മിക്ക വിമാനത്താവളങ്ങളിലും വിമാനസര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്‌. വാഷിംഗ്‌ടണ്‍-ബോസ്‌റ്റണ്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചിരിക്കുകയാണ്‌. അടുത്ത 72 മണിക്കൂര്‍ നേരത്തേയ്‌ക്കു ഏതൊരു അടിയന്തര സാഹചര്യത്തേയും നേരിടാന്‍ തയാറായിരിക്കണമെന്ന്‌ ഒബാമ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കി.

ന്യൂയോര്‍ക്കില്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൂറായി 900 നാഷണല്‍ ഗാര്‍ഡ്‌ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്‌. ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനു തയാറാക്കി നിര്‍ത്തിയിട്ടുണ്ട്‌. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 2500 വൈദ്യുതി ജീവനക്കാരെയും രംഗത്തിറക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക